Kerala PSC KAS Examination 2025 : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം; അഡ്മിറ്റ് കാര്‍ഡെത്തി; അറിയേണ്ടതെല്ലാം
Kerala PSC KAS Preliminary Examination 2025 Details: 77,200 – 1,40,500 ആണ് കെഎഎസ് പേ സ്‌കെയില്‍. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ നേരിട്ടുള്ള നിയമനം സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുന്നു. ആകെ 31 ഒഴിവുകളുണ്ട്
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷ ജൂണ്‍ 14ന് നടക്കും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. 14ന് രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടത്തുന്നത്. ആദ്യ സെഷന്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും നടത്തും. ആദ്യ 30 മിനിറ്റ് ഐഡി പ്രൂഫിന്റെയും, അഡ്മിഷന്‍ ടിക്കറ്റിന്റെയും വെരിഫിക്കേഷനുള്ളതാണ്. താമസിച്ചെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
വാച്ച്, മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും ഐഡി പ്രൂഫിന്റെ ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഹാജരാക്കണം.
അഡ്മിറ്റ് കാര്‍ഡില്‍ ഉദ്യോഗാര്‍ത്ഥിയുടെ ചിത്രമുണ്ടാകും. അതുകൊണ്ട്, മറ്റ് ഫോട്ടോഗ്രാഫുകള്‍ അതില്‍ പതിപ്പിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. പരീക്ഷയുടെ സിലബസ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.




77,200 – 1,40,500 ആണ് കെഎഎസ് പേ സ്‌കെയില്‍. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ നേരിട്ടുള്ള നിയമനം സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുന്നു. ആകെ 31 ഒഴിവുകളുണ്ട്. സ്ട്രീം 1-11, സ്ട്രീം 2-10, സ്ട്രീം 3-10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയ പ്രൊഫൈലില്‍ യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി പ്രവേശിക്കുക
- പ്രൊഫൈലിലെ ഹോം പേജില്‍ അഡ്മിറ്റ് കാര്‍ഡിന്റെ ഓപ്ഷന്‍ ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
- keralapsc.gov.in ആണ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. പരീക്ഷാത്തീയതിയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ റദ്ദാക്കി
അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പള്‍മണറി മെഡിസിന്‍ തസ്തികയിലേക്ക് ജൂണ്‍ 26ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കിയതായി പിഎസ്‌സി അറിയിച്ചു. കാരണം വ്യക്തമല്ല.