Kerala PSC: സർക്കാർ ജോലിയാണോ സ്വപ്നം; സിവിൽ എൻജിനിയറിങ് കഴിഞ്ഞവർക്ക് ഇതാ വമ്പൻ ഒഴിവുകൾ

Kerala PSC Job Vacancy: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെടിഡിസി), പട്ടികജാതി വികസന വകുപ്പ്, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ഹൗസിങ് ബോർഡ്) എന്നിവിടങ്ങളിലാണ് ഉദ്യോ​ഗാർത്ഥികൾക്ക് തൊഴിലവസരം ലഭിക്കുക. യോഗ്യതയുള്ളവർ ഈ മാസം 31 ന് രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Kerala PSC: സർക്കാർ ജോലിയാണോ സ്വപ്നം; സിവിൽ എൻജിനിയറിങ് കഴിഞ്ഞവർക്ക് ഇതാ വമ്പൻ ഒഴിവുകൾ

Kerala Psc

Updated On: 

03 Dec 2025 18:42 PM

കേരള സർക്കാരിൻ്റെ കീഴിൽ സിവിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് വമ്പൻ തൊഴിലവസരം. കേരളാ പിഎസ് സി നിയമനം നടത്തുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ ഒഴിവുകൾ നികത്തുന്നതിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെടിഡിസി), പട്ടികജാതി വികസന വകുപ്പ്, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ഹൗസിങ് ബോർഡ്) എന്നിവിടങ്ങളിലാണ് ഉദ്യോ​ഗാർത്ഥികൾക്ക് തൊഴിലവസരം ലഭിക്കുക. യോഗ്യതയുള്ളവർ ഈ മാസം 31 ന് രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ALSO READ: ഇനി ഒരു ദിവസം മാത്രം… എസ്എസ്എൽസി പരീക്ഷാ രജിസ്ട്രേഷൻ തീയതി നാളെ അവസാനിക്കും

ഓവർസീയർ ഗ്രേഡ് I (സിവിൽ) തസ്തികയിൽ 19നും 36നും ഇടയിലുള്ളവർക്ക് മാത്രമെ അപേക്ഷ നൽകാൻ സാധിക്കു. പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃതമായ ഇളവുകൾ പ്രായപരിധിയിൽ ലഭിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 26,500 മുതൽ 56,700 രൂപ വരെയാണ് ശമ്പളം. ആകെ രണ്ട് ഒഴിവുകളാണുള്ളത്.

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്ന് വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ. അതേസമയം ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ-സിവിൽ ) തസ്തികയിലേക്ക് മൂന്ന് ഒഴിവുകൾ മാത്രമാണുള്ളത്. 37,400 മുതൽ 79,000 രൂപ വരെയാണ് ശമ്പളം.

 

 

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ