PSC Questions: PSC-ക്ക് ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളിതാ; ഇത് മറന്നാല്‍ എല്ലാം തീര്‍ന്നു

Kerala PSC Exam Preparation Repeated Questions With Answers: കേരള പി എസ് സി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ നിന്നുള്ള സമാന ചോദ്യങ്ങൾ വീണ്ടും വരാനുള്ള സാധ്യതയുള്ളതിനാൽ, മുൻവർഷ ചോദ്യങ്ങൾ ഉത്തരങ്ങളോടൊപ്പം പരിശീലിക്കുന്നത് തയ്യാറെടുപ്പിന് സഹായകരമാണ്. പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധിക്കാം.

PSC Questions: PSC-ക്ക് ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളിതാ; ഇത് മറന്നാല്‍ എല്ലാം തീര്‍ന്നു

പ്രതീകാത്മക ചിത്രം

Updated On: 

18 Sep 2026 | 01:36 PM

കേരള പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച് വന്ന ചോദ്യങ്ങള്‍ പരിശീലിക്കുന്നത് പ്രധാനമാണ്. പൊതുവിജ്ഞാനം, കേരളം, മലയാളം, ഗണിതം, യുക്തിചിന്ത, വിവരസാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധിക്കാം.

1.അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളി ഏത്?
ട്രോപ്പോസ്ഫിയര്‍

2. ഗ്രിഗര്‍ മെന്‍ഡലിന്റെ പേര് ഏത് ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജനിതകശാസ്ത്രം

3. ഹര്‍ഷവര്‍ധനന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏത്?
കനൗജ്

4. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീന്‍വിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?
5 മണിക്കൂര്‍ 30 മിനിറ്റ്

5. കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗം ആര്?
തോട്ടക്കാട്ട് മാധവിയമ്മ

6. മുസ്ലിം ഐക്യസംഘത്തിന്റെ സ്ഥാപകന്‍ ആര്?
വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി

7. കേരളത്തിലെ സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കുറിയാക്കോസ് ഏലിയാസ് ചാവറ

8. ശ്രീനാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം ഏത്?
മരുത്വാമലയിലെ പിള്ളത്തടം ഗുഹ

9. വിമോചന സമരത്തിന് നേതൃത്വം നല്‍കിയത് ആര്?
മന്നത്ത് പത്മനാഭന്‍

10. വിമോചന സമരം എന്ന പേര് നിര്‍ദേശിച്ചത് ആര്?
പനമ്പള്ളി ഗോവിന്ദ മേനോന്‍

11. ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ നടപ്പാക്കിയ പദ്ധതി ഏത്?
ഹരിതശ്രീ

12. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുടുംബശ്രീ വഴി നടപ്പാക്കിയ പദ്ധതി ഏത്?
നിര്‍ഭയ

13. സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനുള്ള പദ്ധതി ഏത്?
ആര്‍ദ്രം മിഷന്‍

14. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതി ഏത്?
ലൈഫ് മിഷന്‍

15. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏത്?
ആവാസ്

16. റോബോട്ടിന് പൗരത്വം നല്‍കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്?
സൗദി അറേബ്യ

17. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ജില്ല ഏത്?
നാഗ്പൂര്‍

18. ലോകത്തിലെ ആദ്യ വെബ് ബ്രൗസര്‍ ഏത്?
നെക്‌സസ്

Also Read: PSC Questions: PSC പരീക്ഷയ്ക്ക് തയാറെടുക്കാം; പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

19. വീഡിയോ ഗെയിമുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റാല്‍ഫ് ബെയര്‍

20. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിലോ ഹാര്‍ഡ്വെയറിലോ ഉണ്ടാകുന്ന പിശകിനെ എന്ത് വിളിക്കുന്നു?
ബഗ്

21. തിരഞ്ഞെടുത്ത ജാലകത്തിന്റെ ചിത്രം ക്ലിപ്പ്‌ബോര്‍ഡിലേക്ക് പകര്‍ത്താന്‍ ഏത് കീ ഉപയോഗിക്കണം?
Alt + PrtScr

22. ക്യൂവെര്‍ട്ടി കീബോര്‍ഡ് കണ്ടുപിടിച്ചത് ആര്?
ക്രിസ്റ്റഫര്‍ ഷോള്‍സ്

23. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ശരിയായ അംഗീകാരമില്ലാതെ സ്വന്തം പേരില്‍ ഉപയോഗിക്കുന്നതിനെ എന്ത് വിളിക്കുന്നു?
പ്ലേജിയറിസം

24. കേരളത്തിലെ ആദ്യ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത വര്‍ഷം ഏത്?
2009

25. ഇന്ത്യയുടെ വിവരസാങ്കേതിക നിയമം നിലവില്‍ വന്ന വര്‍ഷം ഏത്?
2000

English Summary

Preparing for Kerala PSC exams? Check these important repeated questions and answers from different subjects. Practising frequently asked questions can help candidates strengthen their exam preparation.

Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു