AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Secretariat Assistant Examination 2025: പ്രിലിമിനറി തീരും മുമ്പേ മുഖ്യ പരീക്ഷയുടെ തീയതിയെത്തി; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ മെയിന്‍സ് തൊട്ടടുത്ത്‌

Kerala PSC Secretariat Assistant Main Examination 2025 Date Out: അധികം സമയം ബാക്കിയില്ലാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍സിനുള്ള തയ്യാറെടുപ്പുകള്‍ വളരെ വേഗം ആരംഭിക്കുന്നതാണ് ഉചിതം. മെയിന്‍ പരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂ ഉണ്ടാകും. 2026 ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പുറത്തുവരാനാണ് സാധ്യത

Secretariat Assistant Examination 2025: പ്രിലിമിനറി തീരും മുമ്പേ മുഖ്യ പരീക്ഷയുടെ തീയതിയെത്തി; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ മെയിന്‍സ് തൊട്ടടുത്ത്‌
Kerala PSC
Jayadevan AM
Jayadevan AM | Published: 26 Jun 2025 | 08:33 PM

നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന അസിസ്റ്റന്റ്/ഓഡിറ്റര്‍ മുഖ്യപരീക്ഷയുടെ തീയതി കേരള പിഎസ്‌സി പുറത്തുവിട്ടു. സെക്രട്ടേറിയറ്റ്, പിഎസ്‌സി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് ഓഫീസ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനുള്ള മുഖ്യപരീക്ഷ സെപ്തംബര്‍ 27ന് നടക്കും. പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് സെപ്തംബര്‍ 12 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പേപ്പറുകളുണ്ടാകും. ആദ്യ പേപ്പര്‍ രാവിലെ 10 മുതല്‍ 12 വരെയാണ്. രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെയും.

രണ്ട് പേപ്പറുകള്‍ക്കും 100 മാര്‍ക്ക് വീതമുണ്ടാകും. മുഖ്യപരീക്ഷയായതിനാല്‍ കണ്‍ഫര്‍മേഷന്‍ ഇനി നല്‍കേണ്ടതില്ല. പരീക്ഷയുടെ വിശദമായ സിലബസ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രിലിമിനറി പരീക്ഷ ഇനിയും പൂര്‍ത്തിയായിട്ടില്ല. ബിരുദതല പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടം ജൂണ്‍ 28നാണ് നടക്കുന്നത്. മെയ് 24ന് ആദ്യ ഘട്ടം കഴിഞ്ഞിരുന്നു. അതായത് പ്രിലിമിനറി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനകം മെയിന്‍സും നടക്കുമെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ പ്രിലിമിനറി പരീക്ഷയുടെ ഫലപ്രഖ്യാപനവും ഉടനെയുണ്ടാകും.

Read Also: Kerala PSC Degree Level Preliminary: ബിരുദതല പ്രാഥമിക പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

അധികം സമയം ബാക്കിയില്ലാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍സിനുള്ള തയ്യാറെടുപ്പുകള്‍ വളരെ വേഗം ആരംഭിക്കുന്നതാണ് ഉചിതം. മെയിന്‍ പരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂ ഉണ്ടാകും. 2026 ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പുറത്തുവരാനാണ് സാധ്യത.

അതേസമയം, ജൂണ്‍ 28ന് നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ്, നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ്, കൊടുവള്ളി ജിഎച്ച്എസ്എസ്, കോട്ടയം ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് എച്ച്എസ് എന്നീ പരീക്ഷാകേന്ദ്രങ്ങളിലാണ് നിലവില്‍ മാറ്റമുള്ളത്. ഏതൊക്കെ രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മാറ്റമെന്നും, പുതിയ പരീക്ഷാകേന്ദ്രം ഏതാണെന്നുമുള്ള വിശദാംശങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.