MILMA Sales Officer Recruitment 2025: മില്‍മയില്‍ സെയില്‍സ് ഓഫീസറാകാം, 47000 രൂപ ശമ്പളം, മിക്ക ജില്ലകളിലും ഒഴിവ്
Kerala Cooperative Milk Marketing Federation Recruitment 2025: ടിആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ അഞ്ച് ഒഴിവുകളും, ഇആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ എട്ട് ഒഴിവുകളും, എംആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ അഞ്ച് ഒഴിവുകളുമുണ്ട്
കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ (കെസിഎംഎംഎഫ്/മില്‍മ) സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ആണ് മില്‍മയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചത്. ആദ്യം ഒരു വര്‍ഷത്തേക്കാകും നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി ഇത് രണ്ട് വര്‍ഷം വരെ നീട്ടി ലഭിക്കാം. ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
47,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ടിആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ തിരുവനന്തപുരത്തും, ആലപ്പുഴയിലും രണ്ട് ഒഴിവുകള്‍ വീതവും, പത്തനംതിട്ടയില്‍ ഒരു ഒഴിവുമുണ്ട്. ഇആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ എറണാകുളത്ത് അഞ്ചും, തൃശൂരില്‍ രണ്ടും, കോട്ടയത്ത് ഒരു ഒഴിവുമുണ്ട്. എംആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ കോഴിക്കോട് രണ്ടും, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോന്ന് വീതം ഒഴിവുകളുമുണ്ട്.
മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കില്‍ അപേക്ഷിക്കാം. ക്ഷീര മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം. cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.




അയയ്‌ക്കേണ്ടത് എങ്ങനെ?
- https://cmd.kerala.gov.in/wp-content/uploads/2025/06/KCMMF-Recruitment-2025-Notification-V1.pdf എന്ന ലിങ്കിലെ നോട്ടിഫിക്കേഷന്‍ വായിക്കുക
- തുടര്‍ന്ന് https://recruitopen.com/cmd/kcmmf10.html എന്ന ലിങ്ക് വഴി അയയ്ക്കാം.