AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ

Man Arrested on Unlawful Act : ഇയാൾ ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റം കണ്ട് യുവതി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സഹിതം നൽകിയ പരാതിയിലായിരുന്നു നടപടി.

Crime News: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ
Sunil KumarImage Credit source: social media
Sarika KP
Sarika KP | Edited By: Nandha Das | Updated On: 30 Jul 2025 | 10:10 AM

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെയായിരുന്നു ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾ ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റം കണ്ട് യുവതി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സഹിതം നൽകിയ പരാതിയിലായിരുന്നു നടപടി.

Also Read:തൃശ്ശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

മാവേലിക്കരയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ ആണ് യുവതിക്ക് ഇത്തരം ദുരനുഭവം ഉണ്ടായത്. യാത്രക്കാർ കുറവായതിനാൽ ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്ത സീറ്റിലിരിക്കുന്നയാള്‍ യുവതിക്ക് നേരെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന്‍റെ വീഡിയോ പകര്‍ത്തിയ യുവതി ദുരനുഭവത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അടിയന്തര നടപടിക്ക് ഉത്തരവിട്ടിരുന്നു. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.