AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Mid Day Meal Menu: ഇനി സ്കൂളുകളിൽ ബിരിയാണി മേളം…: സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala School Mid Day Meal New Menu: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു. ഇലക്കറി വർഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കണം.

Kerala School Mid Day Meal Menu: ഇനി സ്കൂളുകളിൽ ബിരിയാണി മേളം…: സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിImage Credit source: Gettyimages/Facebook
neethu-vijayan
Neethu Vijayan | Published: 17 Jun 2025 19:13 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്ക്കരിച്ച സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്ത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഓരോ ദിവസത്തെയും പരിഷ്ക്കരിച്ച മെനും പുറത്തുവിട്ടത്. ഉച്ചഭക്ഷണ മെനുവിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശമുണ്ട്.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു. ഇലക്കറി വർഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം വിഭവങ്ങൾ തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികളും നിർബന്ധമാണ്.

വിദഗ്ധ സമിതിയുടെ അഭിപ്രായം അനുസരിച്ചാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും കുട്ടികൾക്ക് നൽകേണ്ടതാണ്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ നൽകാം.

ദിവസവും സ്‌കൂളിൽ നൽകേണ്ട ഇനങ്ങൾ

  1. ഒന്നാം ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ
  2. രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരൻ
  3. മൂന്നാം ദിവസം: ചോറ്, കടല മസാല, കോവയ്ക്ക തോരൻ
  4. നാലാം ദിവസം: ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
  5. അഞ്ചാം ദിവസം: ചോറ്, സോയ കറി, കാരറ്റ് തോരൻ
  6. ആറാം ദിവസം: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
  7. ഏഴാം ദിവസം: ചോറ്, തീയൽ, ചെറുപയർ തോരൻ
  8. എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരൻ
  9. ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
  10. പത്താം ദിവസം: ചോറ്, സാമ്പാർ, മുട്ട അവിയൽ
  11. പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി
  12. പന്ത്രണ്ടാം ദിവസം: ചോറ്, പനീർ കറി, ബീൻസ് തോരൻ
  13. പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
  14. പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
  15. പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
  16. പതിനാറം ദിവസം: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
  17. പതിനേഴാം ദിവസം: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
  18. പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
  19. പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയൽ
  20. ഇരുപതാം ദിവസം: ചോറ്/ ലെമൺ റൈസ്, കടല മസാല