AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

PGIMER Nursing Officer Recruitment: നഴ്‌സിംഗ് പഠിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി: ഒഴിവുകൾ എത്ര? ഉടൻ അപേക്ഷിക്കൂ

PGIMER Nursing Officer Recruitment Update: കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ച അവസരമാണ്. ആകെ 243 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഓൺലൈൻ വഴി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. നഴ്സിങ് ബിരുദം യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ ഒഴുവിലേക്ക് അപേക്ഷിക്കാം.

PGIMER Nursing Officer Recruitment: നഴ്‌സിംഗ് പഠിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി: ഒഴിവുകൾ എത്ര? ഉടൻ അപേക്ഷിക്കൂ
Nursing Officer RecruitmentImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 19 Sep 2026 | 02:53 PM

ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (PGIMER) നഴ്സിംഗ് ഓഫീസർ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ച അവസരമാണ്. ആകെ 243 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഓൺലൈൻ വഴി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. നഴ്സിങ് ബിരുദം യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ ഒഴുവിലേക്ക് അപേക്ഷിക്കാം.

ALSO READ: റെയിൽവേയിൽ നഴ്സുമാർക്ക് അവസരം: പാരാമെഡിക്കൽ വിഭാഗത്തിൽ ഒഴിവുകൾ

യോഗ്യതയും മറ്റ് വിവരങ്ങളും

അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നുള്ള ബിഎസ് സി (Hons) Nursing / റെ​ഗുലർ ബിഎസ് സി Nursing / പോസ്റ്റ് ബേസിക്ക് ബിഎസ് സി നഴ്സിങ് യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ ഉണ്ടായിരിക്കണം. യോഗ്യത നേടിയ ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 18 മുതൽ 35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്കും മറ്റ് അർഹരായ വിഭാഗങ്ങൾക്കും സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ -7 പ്രകാരം 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളമാണ് ലഭിക്കുക.

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. 100 ചോദ്യങ്ങളുള്ള പരീക്ഷയ്ക്ക് 100 മാർക്കും 100 മിനിറ്റ് സമയവുമാണ് നൽകുക. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് ശേഷം യോഗ്യത നേടിയവരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത് രേഖകൾ പരിശോധിച്ചാണ് അന്തിമ നിയമനം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. www.pgimer.edu.in എന്നീ വെബ്സൈറ്റി വഴിയാണ് അപേക്ഷിക്കേണ്ടത്.

എസ് സി, എസ്ടി വിഭാ​ഗത്തിലുള്ളവർക്ക് 800 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. General/ OBC/ EWS എന്നീ വിഭാ​ഗത്തിലുള്ളവർ 1500 രൂപയും ബാധകമായ ഇടപാട് നിരക്കുകളും നൽകേണ്ടതാണ്. അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച്, അപേക്ഷാ പോർട്ടലിലെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം വഴി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. തെറ്റായി പൂരിപ്പിച്ച അപേക്ഷകളുടെ പേരിൽ ഫീസ് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ ആശയവിനിമയങ്ങളും പരിഗണിക്കപ്പെടുന്നതല്ല.

English Summary:

PGIMER Chandigarh Recruitment Cell has invited online applications from eligible Indian citizens for selection to 243 posts of Nursing Officer for PGIMER, Chandigarh.

Follow Us