KSEB Job Offer: പത്താം ക്ലാസ് മതി… കെഎസ്ഇബിയിൽ വമ്പൻ ഒഴിവുകൾ; സ്ത്രീകൾക്കും അവസരം
KSEB Job Opportunity: ഉദ്യോഗാർത്ഥികൾക്ക് സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്നുള്ള യോഗ്യത മാനദണ്ഡം ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയുള്ള യോഗ്യതാ നിയന്ത്രണങ്ങൾ മൂലമുണ്ടായ തൊഴിലാളികളുടെ കുറവ് കെഎസ്‌ഇബിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ (കെഎസ്ഇബി) വമ്പൻ തൊഴിലവസരങ്ങൾ. പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. കെഎസ്ഇബിയിൽ വർക്കർ (മസ്‌ദൂർ) തസ്തികയിലേക്കാണ് നിയമനം. ഇതുവരെ ഏഴാം ക്ലാസ് പാസായവർക്കും സൈക്കിൾ ചവിട്ടാനുള്ള കഴിവുമായിരുന്നു യോഗ്യതാ മാനദണ്ഡങ്ങൾ. അതിനാൽ പത്താം ക്ലാസ് പൂർത്തിയായവർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.
സ്ത്രീകൾക്കും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകരായ സ്ത്രീകൾക്ക് കുറഞ്ഞത് 144.7 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തി പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നീക്കിവച്ചിട്ടുണ്ട് എന്നാലും പുറം ജോലികൾ ചെയ്യാനുള്ള ശാരീരിക ശേഷി അത്യാവശ്യമാണ്.
Also Read: ജെഇഇ മെയിന്‍ അപേക്ഷയില്‍ പിഴവുണ്ടോ? പേടിക്കേണ്ട, ഇക്കാര്യങ്ങളെല്ലാം തിരുത്താന്‍ അവസരം
വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നതിന് ഇലക്ട്രിക്കൽ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്നുള്ള യോഗ്യത മാനദണ്ഡം ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയുള്ള യോഗ്യതാ നിയന്ത്രണങ്ങൾ മൂലമുണ്ടായ തൊഴിലാളികളുടെ കുറവ് കെഎസ്‌ഇബിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
പുതുക്കിയ നിയമങ്ങൾ പ്രകാരം ഒഴിവുകൾ ഇനി പബ്ലിക് സർവീസ് കമ്മീഷനെ (പിഎസ്‌സി) അറിയിക്കുന്നതാണ്. ലൈൻമാൻമാരായി തൊഴിലാളികളെ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ച തുടർ നടപടികൾ നിലവിലുള്ള ഒരു കേസിൽ സുപ്രീം കോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കും. നിലവിൽ ഏകദേശം 5000 ത്തിൽ അധികം വർക്കർമാരുടെ ഒഴിവുകളാണുള്ളത്.