KSRTC Recruitment: കെഎസ്ആർടിസിയിൽ വിവിധ തസ്തികകളിലായി 500 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

KSRTC Recruitment 2024: ജില്ലാ അടിസ്ഥനത്തിൽ ദിവസവേതന വ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.

KSRTC Recruitment: കെഎസ്ആർടിസിയിൽ വിവിധ തസ്തികകളിലായി 500 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

Representational Image (Image Credits: Facebook)

Updated On: 

24 Oct 2024 07:42 AM

ശബരിമല സ്പെഷ്യൽ സർവീസ്/ ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലായി 500-ഓളം ഒഴിവുകൾ. ജില്ലാ അടിസ്ഥനത്തിൽ ദിവസവേതന വ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം നടക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.

ഡ്രൈവർ

യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. 30-ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്ന് വർഷത്തെ ഡ്രൈവിംഗ് പ്രവൃത്തിപരിചയം.
പ്രായപരിധി: അപേക്ഷിക്കുന്നവരുടെ പ്രായം 25-നും 55-നും മദ്ധ്യേ ആയിരിക്കണം.

23/08/2012-ൽ പ്രസിദ്ധീകരിച്ച പി.എസ്.സി റാങ്ക് പട്ടികയിൽ പേരുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവരുടെ പട്ടിക തയ്യാറാക്കിയ ശേഷം, ഒഴിവ് കൂടെ കണക്കിലെടുത്ത് ബദൽ അടിസ്ഥനത്തിൽ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെട്ടവർ 10000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകിയ ശേഷം കരാർ ഒപ്പിടണം.

ALSO READ: കേരള ഹൈക്കോടതിയിൽ തൊഴിലവസരം; വിവിധ ജില്ലകളിലായി 159 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

മെക്കാനിക് (ഓട്ടോ/ഇലക്ട്രിക്കൽ)

യോഗ്യത: ഡീസൽ മെക്കാനിക്/ എംഎംവി/ ഓട്ടോ ഇലക്ട്രിഷ്യൻ/ ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് എന്നിവയിൽ ഏതിലെങ്കിലും ഐടിഐ പാസായിരിക്കണം.
എൽഎംവി/ ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/ സർക്കാർ സ്ഥാനാപനത്തിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു വർഷത്തെ പെയ്ഡ്/ അൺപെയ്ഡ് അപ്രന്റീസ്ഷിപ് പൂർത്തിയാക്കിയവരെയും പരിഗണിക്കും.
പ്രായപരിധി: ഉയർന്ന പ്രായപരിധി 45 വയസാണ്.
ശമ്പളം: എട്ട് മണിക്കൂർ ജോലിക്ക് 715 രൂപ.

അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ (ഓട്ടോ)

ഒഴിവുകൾ: 25
യോഗ്യത: ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ മെക്കാനിക്കൽ ഓട്ടോമൊബൈൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക് ബിരുദം.
എംഎൽവി/ ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: ഉയർന്ന പ്രായപരിധി 45 വയസാണ്.
ശമ്പളം: ദിവസവേതനം 1,200 രൂപ.

അപേക്ഷ

അപേക്ഷ സമർപ്പിക്കേണ്ട നിർദിഷ്ട മാതൃക കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ —- ൽ കൊടുത്തിട്ടുണ്ട്.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ എന്നിവയും ഉൾപ്പെടുത്തണം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും