KVS-NVS Recruitment 2025: കേന്ദ്രീയ വിദ്യാലയങ്ങളിലും, നവോദയയിലും അധ്യാപക, അനധ്യാപക ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
KVS and NVS recruitment 2025 Details: കേന്ദ്രീയ വിദ്യാലയ സംഗതൻ, നവോദയ വിദ്യാലയ സമിതി എന്നിവയില്‍ വിവിധ തസ്തികകളിലേക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം
കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്) എന്നിവയില്‍ വിവിധ തസ്തികകളിലേക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. 14,900-ലധികം അധ്യാപന, അനധ്യാപക തസ്തികകളിലേക്കാണ് നിയമനം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ സിബിഎസ്ഇ, കെവിഎസ്, എൻവിഎസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം സന്ദർശിക്കുക.
അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്, ലൈബ്രേറിയന്‍, പ്രൈമറി ടീച്ചേഴ്‌സ്, നോണ്‍ ടീച്ചിങ് പോസ്റ്റ്‌സ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, ഒഴിവുകള്‍, ശമ്പളപരിധി മുതലായവ ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോ ഗ്രേഡ് 1, സ്‌റ്റെനോ ഗ്രേഡ് 2, ലാബ് അറ്റന്‍ഡന്റ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിവയാണ് നോണ്‍ ടീച്ചിങ് പോസ്റ്റുകള്‍.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും. ചില തസ്തികകള്‍ക്ക് സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടായിരിക്കും. ചില തസ്തികകളില്‍ ഇത് ബാധകമല്ല.
Also Read: JEE Main 2026: ജെഇഇ മെയിൻ രജിസ്ട്രേഷൻ എപ്പോൾ അവസാനിക്കും; അറിയേണ്ടതെല്ലാം
ഫീസ് ഇങ്ങനെ
എല്ലാ തസ്തികകള്‍ക്കും 500 രൂപ പ്രോസസിങ് ഫീയുണ്ട്. ഇത് കൂടാതെ അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളില്‍ 2300 രൂപ എക്‌സാമിനേഷന്‍ ഫീ ബാധകമാണ്. പിജിടി, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഫിനാന്‍സ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ടിജിടി, ലൈബ്രേറിയന്‍, പിആര്‍ടി, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികകളില്‍ 1500 രൂപയാണ് എക്‌സാമിനേഷന്‍ ഫീ.
സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, ലാബ് അറ്റന്‍ഡന്റ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളില്‍ 1200 രൂപ എക്‌സാമിനേഷന്‍ ഫീ നല്‍കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി, വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. 500 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്ക്കണം.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ സിബിഎസ്ഇ, കെവിഎസ്,എൻവിഎസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രമേ അപേക്ഷിക്കാവൂ. അതായത് cbse.gov.in, kvsangathan.nic.in, navodaya.gov.in എന്നീ വെബ്‌സൈറ്റുകള്‍ മാത്രം പിന്തുടരുക. മറ്റേതെങ്കിലും വെബ്‌സൈറ്റ്/ലിങ്കിൽ സമർപ്പിക്കുന്ന അപേക്ഷാ ഫോമുകൾ സ്വീകരിക്കില്ല. ഡിസംബര്‍ നാല് വരെ അപേക്ഷിക്കാം.