Minority Students Scholarship: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്, ലഭിക്കുക 13000 രൂപ വരെ; അപേക്ഷാ തീയതി നീട്ടി

Minority Girl Students Scholarship: മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽ പ്പെടുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും അപേക്ഷി സമർപ്പിക്കാവുന്നതാണ്. സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡടക്കം പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് നിലവിൽ ക്ഷണിച്ചിരിക്കുന്നത്.

Minority Students Scholarship: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്, ലഭിക്കുക 13000 രൂപ വരെ; അപേക്ഷാ തീയതി നീട്ടി

Represental Image

Published: 

04 Feb 2025 10:35 AM

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതിയാണ് നീട്ടിയിരിക്കുന്നത്. ഫെബ്രുവരി 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ക്ഷണിച്ചത്.

മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽ പ്പെടുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും അപേക്ഷി സമർപ്പിക്കാവുന്നതാണ്. സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡടക്കം പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് നിലവിൽ ക്ഷണിച്ചിരിക്കുന്നത്.

ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5000 രൂപ വീതവും പ്രതിവർഷം ലഭിക്കുന്നത്താണ്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് 6000 രൂപ വീതവും പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7000 രൂപ വീതവും ലഭിക്കും. അതേസമയം ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പായി നൽകുന്നത്. എന്നാൽ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നതിൽ ഏതെങ്കിലും ഒന്നിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്കും സ്ഥാപന മേധാവികൾ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും മാത്രമെ ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാൻ സാധിക്കൂ. കുടുംബ വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണ് സ്റ്റൈപ്പന്റിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ അപേക്ഷകർക്ക് സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് സന്ദർശിക്കുക.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും