Namo Bharat Project Recruitment: 1.15 ലക്ഷം വരെ ശമ്പളം! നമോ ഭാരത് പ്രോജക്റ്റിൽ വൻ തൊഴിലവസരം: അപേക്ഷിക്കേണ്ടത് എങ്ങനെ?

Namo Bharat Project Recruitment 2026: സൂപ്പർവൈസർ-I, ജൂനിയർ മെയിന്റനർ വിഭാഗങ്ങളിലായി ആകെ 67 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൻസിആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2026 ഒക്ടോബർ ഒമ്പത് വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Namo Bharat Project Recruitment: 1.15 ലക്ഷം വരെ ശമ്പളം! നമോ ഭാരത് പ്രോജക്റ്റിൽ വൻ തൊഴിലവസരം: അപേക്ഷിക്കേണ്ടത് എങ്ങനെ?

Namo Bharat Project

Published: 

13 Sep 2026 | 10:49 AM

കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) നടപ്പിലാക്കുന്ന നമോ ഭാരത് (RRTS) പ്രോജക്റ്റിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ-I, ജൂനിയർ മെയിന്റനർ വിഭാഗങ്ങളിലായി ആകെ 67 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൻസിആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2026 ഒക്ടോബർ ഒമ്പത് വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഓപ്പറേഷൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലെ സൂപ്പർവൈസർ-I തസ്തികകളിലേക്കും ഇലക്ട്രിക്കൽ, ഫിറ്റർ, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, ഇലക്ട്രോണിക്സ് എന്നിവയിലെ ജൂനിയർ മെയിന്റനർ തസ്തികകളിലേക്കുമാണ് നിയമനം നടക്കുന്നത്. സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ, അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള എൻജിനീയറിംഗ് ബിരുദമോ അല്ലെങ്കിൽ മുഴുവൻ സമയ എൻജിനീയറിംഗ് ഡിപ്ലോമയോ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

ALSO READ: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്

ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ

ഈ നിയമനത്തിൽ സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) തസ്തികയിൽ 18 ഒഴിവുകളും, ഇലക്ട്രിക്കൽ വിഭാഗത്തിൽ 14-ഉം, മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നും, സിവിൽ വിഭാഗത്തിൽ ആറും ഒഴിവുകളാണ് ഉൾപ്പെടുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമയോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.

ജൂനിയർ മെയിൻ്റെയ്‌നർ തസ്തികകളിലേക്ക് ഇലക്ട്രിക്കൽ വിഭാഗത്തിൽ എട്ടും, ഫിറ്റർ വിഭാഗത്തിൽ ഒമ്പതും, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് വിഭാഗത്തിൽ അഞ്ചും, ഇലക്ട്രോണിക്സ് വിഭാഗത്തിൽ രണ്ടും ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. സൂപ്പർവൈസർ-I, ജൂനിയർ മെയിൻ്റെയ്‌നർ എന്നീ തസ്തികകളിലേക്കുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

അൺറിസർവ്ഡ് (പൊതുവിഭാഗം), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (നോൺ-ക്രീമി ലെയർ), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 500 രൂപ അപേക്ഷാ ഫീസും അതിനു ബാധകമായ ജിഎസ്ടിയും അടയ്ക്കേണ്ടതുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരമുള്ള ഭിന്നശേഷിയുള്ളവർക്കും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (CBT) അതിനുശേഷം നടത്തുന്ന വൈദ്യപരിശോധനയും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 100 മാർക്കിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും നടത്തുക. പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. അൺറിസർവ്ഡ് (Unreserved), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (നോൺ-ക്രീമി ലെയർ) എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടേണ്ടതുണ്ട്. അതേസമയം, പട്ടികജാതി, പട്ടികവർഗ്ഗം, നിശ്ചിത മാനദണ്ഡപ്രകാരമുള്ള ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാർക്ക് 50 ശതമാനമായിരിക്കും. പരീക്ഷയിൽ വിജയിക്കുന്നവർ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

ശമ്പളം എത്ര രൂപ

സൂപ്പർവൈസർ-I തസ്തികകൾക്ക് 37,000 രൂപ മുതൽ 1,15,000 രൂപ വരെയുള്ള ശമ്പള സ്കെയിലും, 37,000 രൂപയുടെ അടിസ്ഥാന ശമ്പളവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ജൂനിയർ മെയിന്റെയ്‌നർ തസ്തികകൾക്ക് 18,250 രൂപ മുതൽ 59,200 രൂപ വരെയുള്ള ശമ്പള സ്കെയിലും, 18,250 രൂപയുടെ അടിസ്ഥാന ശമ്പളവുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് NCRTC-യുടെ ചട്ടങ്ങൾ പ്രകാരം ഡിഎ, വീട്ടുവാടക അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നതാണ്.

English Summary:

NCRTC has opened applications for 67 posts of Supervisor-I and Junior Maintainer on a direct recruitment basis under the Namo Bharat project. Eligible individuals can apply through the official website until October 9.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ