NAM Recruitment 2025: നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവുകള്‍; അവസരം ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍

National Ayush Mission recruitment 2025: ആയുഷ് നാഷണല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 20ന് മുമ്പ്‌ അപേക്ഷ ലഭിക്കണം. കാമ്പസ് മാനേജര്‍, ട്രെയ്‌നിങ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ്, ക്ലര്‍ക്ക്/റിസപ്ഷനിസ്റ്റ് തസ്തികകളിലാണ് അവസരം

NAM Recruitment 2025: നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവുകള്‍; അവസരം ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍

ദേശീയ ആയുഷ് മിഷൻ കേരളം

Published: 

15 Oct 2025 11:19 AM

നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് നാഷണല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ (NITIA) വിവിധ തസ്തികകളില്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 20ന് മുമ്പ്‌ അപേക്ഷ ലഭിക്കണം. 20ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോം നാഷണല്‍ ആയുഷ് മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 40 വയസാണ് എല്ലാ തസ്തികയിലേക്കുമുള്ള പ്രായപരിധി. യോഗ്യത, വേതനം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ.

കാമ്പസ് മാനേജര്‍

മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 40,000 രൂപ. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ട്രെയ്‌നിങ് പ്രോഗ്രാമുകള്‍, വര്‍ക്ഷോപ്പ്, ഇൻസ്റ്റിറ്റ്യൂഷണല്‍ കോര്‍ഡിനേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍, ഇ ഗവേണന്‍സ് സിസ്റ്റം എന്നിവയില്‍ അറിവുമുണ്ടെങ്കില്‍ അഭികാമ്യം.

ട്രെയ്‌നിങ് കോര്‍ഡിനേറ്റര്‍

എംബിഎ എച്ച്ആര്‍ യോഗ്യത വേണം. വേതനം 30,000 രൂപ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.  മുകളില്‍ പറഞ്ഞ രണ്ട് തസ്തികകളിലേക്കും എംഎസ് ഓഫീസ്, ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയവയില്‍ പ്രൊഫിഷ്യന്‍സി വേണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ കമ്മ്യൂണിക്കേഷനും കോര്‍ഡിനേഷനും കഴിയണം.

അക്കൗണ്ടന്റ്

എംകോം ഫിനാന്‍സ് യോഗ്യത വേണം.  25,000 വേതനം. ടാലി ഇആര്‍പി, എംഎസ് ഓഫീസ് (എക്‌സല്‍, വേര്‍ഡ്), ബേസിക് ഫിനാന്‍സ് റിപ്പോര്‍ട്ടിങ് എന്നിവയില്‍ പ്രാവീണ്യം വേണം. അക്കൗണ്ട് മാനേജ്‌മെന്റ്, ബഡ്ജറ്റിങ്, ഓഡിറ്റ് സപ്പോര്‍ട്ട് എന്നിവയില്‍ പരിചയമുണ്ടെങ്കില്‍ അഭിലഷണീയം. ഇംഗ്ലീഷും ഹിന്ദിയും അറിയണം.

ക്ലര്‍ക്ക്/റിസപ്ഷനിസ്റ്റ്

ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം.  വേതനം 20,000 രൂപ. എംഎസ് ഓഫീസ് (എക്‌സല്‍, വേര്‍ഡ്, പവര്‍പോയിന്റ്), ഇമെയില്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ അറിയണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം വേണം. കസ്റ്റമറെ മികച്ച രീതിയില്‍ മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിവ് വേണം. ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഫ്രണ്ട് ഡസ്‌ക് മാനേജ്‌മെന്റ്, റിസപ്ഷന്‍ ജോലികളില്‍ അനുഭവപരിചയമുണ്ടെങ്കില്‍ അഭിലഷണീയം.

Also Read: കായിക താരങ്ങൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ തൊഴിലവസരം; വൈകാതെ അപേക്ഷിച്ചോളൂ

അപേക്ഷകർ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. ഒക്ടോബര്‍ 20ന് മുമ്പ്‌ സീൽ ചെയ്ത കവറിൽ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, ഒന്നാം നില, 82/1827 (3) നാഷണൽ ആയുഷ് മിഷൻ, ബ്ലിസ് ഹാവൻ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

ശ്രദ്ധിക്കാന്‍

nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോമും വിജ്ഞാപനവും ലഭിക്കും. അപേക്ഷ അയയ്‌ക്കേണ്ട അഡ്രസ്‌: സ്റ്റേറ്റ്‌ മിഷൻ ഡയറക്ടർ,,നാഷണൽ ആയുഷ് മിഷൻ, എസ്പിഎംഎസ്‌യു
ഫസ്റ്റ്‌ ഫ്ലോർ, ടി.സി.82/1827 (3) കോൺവെന്റ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035

Related Stories
CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ