NEET MDS 2025: നീറ്റ് എംഡിഎസ് പരീക്ഷ എന്ന്‌? അപേക്ഷ എപ്പോള്‍ വരെ അയക്കാം? അറിയാം

NEET MDS Examination 2025: ഫെബ്രുവരി 18 മുതല്‍ അപേക്ഷിക്കാം. മാര്‍ച്ച് 10 വരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സമയമുണ്ട്. ഇൻഫർമേഷൻ ബുള്ളറ്റിൻ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഉടന്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ബുള്ളറ്റിനിലുണ്ടാകും

NEET MDS 2025: നീറ്റ് എംഡിഎസ് പരീക്ഷ എന്ന്‌? അപേക്ഷ എപ്പോള്‍ വരെ അയക്കാം? അറിയാം

പ്രതീകാത്മക ചിത്രം

Published: 

18 Feb 2025 20:27 PM

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എന്‍ബിഇഎംഎസ്) നീറ്റ് എംഡിഎസ് 2025 പരീക്ഷയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രില്‍ 19നാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ ബുള്ളറ്റിൻ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ (natboard.edu.in, nbe.edu.in) ഉടന്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ്, അപേക്ഷകർക്കുള്ള പ്രധാന നിർദ്ദേശങ്ങൾ, പരീക്ഷാ രീതി തുടങ്ങിയ വിശദാംശങ്ങള്‍ ബുള്ളറ്റിനിലുണ്ടാകും.

ഇന്ന് (ഫെബ്രുവരി 18) മുതല്‍ അപേക്ഷിക്കാം. മാര്‍ച്ച് 10 വരെ അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സമയമുണ്ട്. 2024 നവംബര്‍ 27ന് എന്‍ബിഇഎംഎസ് 2025 പരീക്ഷാ കലണ്ടർ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് പരീക്ഷാര്‍ത്ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ജനുവരി 31 ആയിരുന്നു അതില്‍ നീറ്റ് എംഡിഎസ് പരീക്ഷാ തീയതിയായി നല്‍കിയിരുന്നത്.

Read Also : സെറ്റ് പരീക്ഷ 2025; ഉത്തരസൂചികയിൽ വ്യാപക പിഴവുകളെന്ന് പരീക്ഷാർഥികൾ

എന്നാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പ്രതീക്ഷിച്ചതുപോലെ ആരംഭിച്ചതുമില്ല. ഇത് പുതിയ ഷെഡ്യൂളിനെ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. മുൻ നീറ്റ് എംഡിഎസ് പരീക്ഷയ്ക്ക് (2024 മാർച്ച് 18ന് നടന്ന), ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള ആദ്യ തീയതി മാർച്ച് 31 ആയിരുന്നു. പിന്നീട് ഇത് ജൂൺ 30 വരെ നീട്ടി.

ഈ വർഷം പരീക്ഷ ഒരു മാസം വൈകിയെങ്കിലും, ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിനുള്ള ഔദ്യോഗിക കട്ട് ഓഫ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാര്‍ത്ഥികള്‍ അപ്‌ഡേറ്റുകള്‍ക്കായി പതിവായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്