NEET PG 2025: നീറ്റ് പിജി 2025; രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിച്ചു, അപേക്ഷിക്കേണ്ടതിങ്ങനെ

NEET PG 2025 Registration Begins: മെയ് 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പുതിയ അറിയിപ്പുകൾക്ക് വിദ്യാർഥികൾ എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. 

NEET PG 2025: നീറ്റ് പിജി 2025; രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിച്ചു, അപേക്ഷിക്കേണ്ടതിങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

18 Apr 2025 08:49 AM

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പിജി 2025ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. മെയ് 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നീറ്റ് പിജി പരീക്ഷ ജൂൺ 15ന് നടക്കും.

രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് നടത്തുക. ജൂൺ 15ന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 3:30 മുതല്‍ വൈകുന്നേരം 7:00 വരെയുമാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പിജി പരീക്ഷയിലൂടെ ഓള്‍ ഇന്ത്യ ക്വാട്ട, സംസ്ഥാന ക്വാട്ട, ഡീംഡ്/ സെന്‍ട്രല്‍ സര്‍വകലാശാലകള്‍, സ്വകാര്യ കോളേജുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലായി 12,690 മാസ്റ്റര്‍ ഓഫ് സര്‍ജറി (എം എസ്), 24,360 ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എം ഡി), 922 പിജി ഡിപ്ലോമ സീറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനമാണ് നടക്കുക.

നീറ്റ് പിജി 2025: അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘NEET PG 2025’ പേജ് തുറക്കുക.
  • രജിസ്ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന്, ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
  • സ്കാൻ ചെയ്ത രേഖകൾ കൂടി അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിച്ച്, ഫോമിന്റെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ALSO READ: എക്സിം ബാങ്കിൽ 28 ഒഴിവുകൾ; ഒരു ലക്ഷം വരെ ശമ്പളം, ഇനിയും അപേക്ഷിച്ചില്ലേ?

നീറ്റ് പിജി 2025 പരീക്ഷാഫലം ജൂലൈ 15നകം പ്രഖ്യാപിക്കും. നിലവിലെ വിജ്ഞാപനത്തിൽ പരീക്ഷാ ഫോർമാറ്റിലോ യോഗ്യതാ മാനദണ്ഡങ്ങളിലോ യാതൊരു ഭേദഗതികളും സൂചിപ്പിക്കുന്നില്ല. ഷിഫ്റ്റ് ഷെഡ്യൂളുകൾ, അഡ്മിറ്റ് കാർഡുകൾ തുടങ്ങിയവ ഉടൻ പ്രസിദ്ധീകരിക്കും. പുതിയ അറിയിപ്പുകൾക്ക് വിദ്യാർഥികൾ എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ