NTA JEE Mains: എന്‍ടിഎ ജെഇഇ മെയിന്‍സ് സെഷന്‍ 1 ഫലം പുറത്ത്; റിസല്‍ട്ട് പരിശോധിക്കാന്‍ ചെയ്യേണ്ടത്
NTA JEE Mains Session 1 Result : 304 നഗരങ്ങളിലെ 618 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 12.5 ലക്ഷത്തിലധികം പേര്‍ പരീക്ഷയിൽ പങ്കെടുത്തു. 14 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടി. അക്ഷയ് ബിജു കെ.എന്‍ ആണ് കേരളത്തില്‍ മുന്നിലെത്തിയത്. 99.99605 ആണ് അക്ഷയിയുടെ എന്‍ടിഎ സ്‌കോര്‍

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2025-ന്റെ ആദ്യ സെഷന്റെ (ബി.ഇ./ബി.ടെക്.) ഫലം പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്‌കോര്‍കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ജനുവരി 22, 23, 24, 28, 29, 30 തീയതികളിലാണ് ജെഇഇ മെയിനിന്റെ ആദ്യ സെഷൻ നടന്നത്. രണ്ടാം പേപ്പറിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പേപ്പർ 2 ന്റെ (ബി. ആർച്ച്/ബി. പ്ലാനിംഗ്) ഫലങ്ങൾ പിന്നീട് പുറത്തുവിടും.
പേപ്പർ 1 ന്റെ താൽക്കാലിക ഉത്തരസൂചിക നേരത്തെ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് വിദഗ്ധര്‍ ഒബ്ജക്ഷനുകള്‍ പരിശോധിക്കുകയും വ്യത്യസ്ത ഷിഫ്റ്റുകളിലായി ചോദിച്ച 12 ചോദ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് പുറത്തുള്ള 15 കേന്ദ്രങ്ങൾ ഉൾപ്പെടെ 304 നഗരങ്ങളിലെ 618 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 12.5 ലക്ഷത്തിലധികം പേര്‍ പരീക്ഷയിൽ പങ്കെടുത്തു. 14 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടി. അക്ഷയ് ബിജു കെ.എന്‍ ആണ് കേരളത്തില്‍ മുന്നിലെത്തിയത്. 99.99605 ആണ് അക്ഷയിയുടെ എന്‍ടിഎ സ്‌കോര്‍.
വർഷത്തിൽ രണ്ടുതവണ നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് ജെഇഇ മെയിൻ. ഈ പരീക്ഷ പാസാകുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി), മറ്റ് സർക്കാർ, സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.




Read Also : എസ്എസ്എൽസി പരീക്ഷ വേഗം തീരും, ടൈംടേബിളെത്തി; റിസൾട്ടെത്തുന്നത് ഇങ്ങനെ
ജെഇഇ മെയിൻസിന്റെ രണ്ടാം സെഷൻ 2025 ഏപ്രിലിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പുരോഗമിക്കുന്നു. ഒരു പരീക്ഷാര്‍ത്ഥിക്ക് ഒരു വര്‍ഷം ജെഇഇ മെയിന്‍സിന്റെ രണ്ടു സെഷനുകളിലും പങ്കെടുക്കാം. രണ്ട് സെഷനിലും പങ്കെടുത്താല്‍ ഏതിലാണോ മികച്ച സ്‌കോര്‍ ലഭിക്കുന്നത് അതായിരിക്കും അഖിലേന്ത്യ റാങ്ക് ലിസ്റ്റിന് പരിഗണിക്കുന്നത്. സെഷൻ 2 പരീക്ഷയ്ക്ക് ശേഷം മാത്രമേ ജെഇഇ മെയിൻ 2025 ലിസ്റ്റ് പുറത്തിറക്കുകയുള്ളൂ.
പരീക്ഷയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ എൻടിഎ വെബ്‌സൈറ്റുകൾ (jeemain.nta.nic.in, nta.ac.in) പതിവായി പരിശോധിക്കണം. ഐഐടി ജെഇഇ അഡ്വാൻസ്ഡിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് കൂടിയാണ് ജെഇഇ മെയിന്‍. ജെഇഇ മെയിൻ പരീക്ഷ പാസാകുന്ന വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മികച്ച 2.5 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് ജെഇഇ അഡ്വാൻസ്ഡ് എഴുതാം.