5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NTPC Recruitment 2025: എഴുത്തുപരീക്ഷ പോലുമില്ലാതെ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം; അവസരം എന്‍ടിപിസിയില്‍

NTPC Engineering Executive Trainee Notification : ഉദ്യോഗാർത്ഥികളെ 40,000 രൂപ മുതൽ 1,40,000 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ നിയമിക്കും. കൂടാതെ 40,000 രൂപ (E1 ഗ്രേഡ്) അടിസ്ഥാന ശമ്പളവും ലഭിക്കും. ഡിയർനെസ് അലവൻസ്, പെർക്വിസിറ്റുകൾ, അലവൻസുകൾ, ടെർമിനൽ ആനുകൂല്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും

NTPC Recruitment 2025: എഴുത്തുപരീക്ഷ പോലുമില്ലാതെ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം; അവസരം എന്‍ടിപിസിയില്‍
എന്‍ടിപിസി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 06 Feb 2025 11:57 AM

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ‌ടി‌പി‌സി) ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. ആകെ 475 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13 ആണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്ഥലങ്ങളിൽ ഒരു വർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയ ശേഷം അന്തിമ നിയമന സ്ഥലം എവിടെയാണെന്ന്‌ തീരുമാനിക്കും. എൻ‌ടി‌പി‌സിയുടെ സബ്സിഡിയറികൾ/ജെ‌വി കമ്പനികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഏത് പ്രോജക്ടുകളിലും/സ്റ്റേഷനുകളിലും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 40,000 രൂപ മുതൽ 1,40,000 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ നിയമിക്കും. കൂടാതെ 40,000 രൂപ (E1 ഗ്രേഡ്) അടിസ്ഥാന ശമ്പളവും ലഭിക്കും. ഡിയർനെസ് അലവൻസ്, പെർക്വിസിറ്റുകൾ, അലവൻസുകൾ, ടെർമിനൽ ആനുകൂല്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

കുറഞ്ഞത് 65% മാർക്കോടെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 55%) എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്‌നോളജി/എഎംഐഇയിൽ മുഴുവൻ സമയ ബാച്ചിലർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2024 എഴുതിയവരായിരിക്കണം. 27 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവ് അനുവദിക്കും.

Read Also : വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ് അവസരം; ഗ്രാജ്വേറ്റ് പിഎച്ച്.ഡി. പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം

ഗേറ്റ് 2024 പാസായവരെയാണ് പരിഗണിക്കുന്നത്. ഗേറ്റ് പരീക്ഷയിലെ പെര്‍ഫോമന്‍സ് അടക്കം പരിഗണിച്ചാണ് നിയമനത്തിന് പരിഗണിക്കുന്നത്. 2024 ഗേറ്റ് പരീക്ഷയിലെ മാര്‍ക്ക് മാത്രമാകും ഈ റിക്രൂട്ട്‌മെന്റിന് പരിഗണിക്കുന്നത്.

ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 135 ഒഴിവുകളുണ്ട് ഇതില്‍ അണ്‍റിസര്‍വ്ഡ്-85, ഇഡബ്ല്യുഎസ്-12, ഒബിസി-08, എസ്‌സി-22, എസ്ടി-08 എന്നിങ്ങനെ ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നു. 180 ഒഴിവുകളാണ് (യുആര്‍-96, ഇഡബ്ല്യുഎസ്-13, ഒബിസി-22, എസ്‌സി-34, എസ്ടി-15) മെക്കാനിക്കലിലുള്ളത്. ഇലക്ട്രോണിക്‌സ്-ഇന്‍സ്ട്രുമെന്റേഷനിലായി 85 (യുആര്‍-35, ഇഡബ്ല്യുഎസ്-08, ഒബിസി-27, എസ്‌സി-15) ഒഴിവുകളുണ്ട്. സിവിലില്‍ 50 (യുആര്‍-25, ഒബിസി-3, എസ്‌സി-16, എസ്ടി-6) ഒഴിവുകളുണ്ട്. മൈനിങില്‍ 25 (യുആര്‍-13, ഒബിസി-3, എസ്‌സി-5, എസ്ടി-4) ഒഴിവുകളാണുള്ളത്.

ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം, മൂന്ന് വര്‍ഷത്തേക്ക് കമ്പനിയില്‍ സേവനം ചെയ്യാമെന്ന് വ്യക്തമാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ സര്‍വീസ് ബോണ്ട് ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് ബാധകമായിരിക്കും. മറ്റ് വിഭാഗങ്ങള്‍ക്ക് 2.5 ലക്ഷം രൂപയാണ് ബോണ്ട്. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 300 രൂപയാണ് പരീക്ഷാഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് ഫീസില്ല. എന്‍ടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ അയക്കുക.