AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Scholarship 2025-26: മാസം 2500 രൂപമുതൽ ലഭിക്കും, പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Central Government's Prime Minister's Scholarship Scheme: മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ്, ഫാർമസി, എം.ബി.എ., ബി.ബി.എ., ബി.എസ്.സി., ഐ.ടി. കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

PM Scholarship 2025-26: മാസം 2500 രൂപമുതൽ ലഭിക്കും, പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 22 Nov 2025 19:57 PM

തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെയും ആശ്രിതരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീമിന് (PMSS) 2025-26 അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

 

ആനുകൂല്യങ്ങൾ എന്തൊക്കെ?

 

വിദ്യാർത്ഥികളുടെ പഠനച്ചെലവുകൾക്ക് സഹായകമാകുന്ന ആകർഷകമായ സ്കോളർഷിപ്പാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. ഇതുവഴി ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപ വീതം ഒരു വർഷം 30,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. പെൺകുട്ടികൾക്ക് പ്രതിമാസം 3000 വീതം ഒരു വർഷം 36,000 രൂപയും സ്കോളർഷിപ്പ് ലഭിക്കും.

ALSO READ: കൊച്ചി വാട്ടര്‍ മെട്രോയില്‍ ജോലിയായാലോ; വേഗം അയച്ചോ; സമയം അവസാനിക്കുന്നു

മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ്, ഫാർമസി, എം.ബി.എ., ബി.ബി.എ., ബി.എസ്.സി., ഐ.ടി. കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

 

  • അപേക്ഷകർ ഡിസംബർ 15-നകം അപേക്ഷ സമർപ്പിക്കണം.
  • serviceonline.gov.in/kerala എന്ന പോർട്ടലിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
  • ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ അപ്‌ലോഡ് ചെയ്തശേഷം, അതിന്റെ പ്രിന്റ് ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം.
  • കൂടുതൽ മാർക്ക് നേടിയവർക്കും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി സമീപത്തുള്ള ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.