PM Vidya lakshmi: വിദ്യാർത്ഥികൾക്കൊപ്പം കേന്ദ്രസർക്കാർ; പിഎം വിദ്യാലക്ഷമിയിലൂടെ കേരളത്തിൽ പലിശയിളവ് 2070 പേർക്ക്

PM Vidyalakshmi Scheme Kerala: ഓരോ സംസ്ഥാനത്തെയും 18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ ജനസംഖ്യക്ക് അനുസൃതമായാണ് ക്വോട്ട നിശ്ചയിച്ചിരിക്കുന്നത്.

PM Vidya lakshmi: വിദ്യാർത്ഥികൾക്കൊപ്പം കേന്ദ്രസർക്കാർ; പിഎം വിദ്യാലക്ഷമിയിലൂടെ കേരളത്തിൽ പലിശയിളവ് 2070 പേർക്ക്

Representational Image( Image Credits: Social Media)

Published: 

11 Dec 2024 | 08:26 AM

ന്യൂഡൽഹി: വിദ്യാർത്ഥികളെ കെെപിടിച്ചുയർത്തുന്ന കേന്ദ്രസർക്കാരിന്റെ പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ അനുകൂല്യം ലഭിക്കുക കേരളത്തിലെ 2070 പേർക്ക്. വിദ്യാഭ്യാസ വായ്പയിൽ ഇളവ് ലഭിക്കുന്ന പദ്ധതിയിലൂടെ 2025 മാർച്ച് വരെ 2070 പേർക്കാണ് 3 ശതമാനം പലിശയിളവ് ലഭിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ക്വോട്ടകളിൽ അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞാൽ കേരളത്തിന്റെ ക്വോട്ട ഉയരും.

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്നവർക്ക് ഈടും ആൾജാമ്യവും ഇല്ലാതെ വിദ്യാഭ്യാസ ലോൺ നൽകുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് പിഎം വിദ്യാലക്ഷമി. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 3 ശതമാനം പലിശ ഇളവിൽ 10 ലക്ഷം രൂപവരെ വിദ്യാഭ്യാസ ലോണായി ലഭിക്കും. ഓരോ സംസ്ഥാനത്തെയും 18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ ജനസംഖ്യക്ക് അനുസൃതമായാണ് ക്വോട്ട നിശ്ചയിച്ചിരിക്കുന്നത്. ഒരു ലക്ഷം പേർക്കാണ് ഒരു വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ പലിശ ഇളവ് ലഭിക്കുക.

നിലവിൽ 4.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പ്രൊഫഷണൽ ടെക്നിക്കൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലോൺ എടുക്കുമ്പോൾ പലിശ നൽകേണ്ടതില്ല. ഇതിന് പുറമേയാണ് പിഎം വിദ്യാലക്ഷ്മി. 2024 നവംബർ 6-ന് ശേഷമുള്ള വിദ്യാഭ്യാസ ലോണുകൾക്ക് പിഎം വിദ്യാലക്ഷമിയുടെ അനുകൂല്യം ലഭ്യമാണ്.

വായ്പ
3 ശതമാനം പലിശ ഇളവ് രാജ്യത്തെ ഒരു ലക്ഷം വി​ദ്യാർത്ഥികൾക്കാണ് നൽകുന്നതെങ്കിലും വരുമാന പരിധിയുടെ മാനദണ്ഡമില്ലാതെ ഈടില്ലാത്ത വായ്പ എത്ര പേർക്ക് വേണമെങ്കിലും അനുവദിക്കും. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ഈ വർഷം വായ്പ ലഭിക്കുന്നത്. ഓരോ വർഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കും. കോഴ്സ് പഠിക്കാൻ ആവശ്യമായ തുകയ്ക്ക് തത്തുല്യമായ തുകയായിരിക്കും പണമായി ലഭിക്കുക. 7.5 ലക്ഷം വരെയുള്ള വായ്പകൾക്ക് സർക്കാർ 75 ശതമാനം ക്രെഡിറ്റ് ​ഗ്യാരന്റി നൽകും.

പലിശയിളവിൽ മുൻ​ഗണന ലഭിക്കുന്നവർ
സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചവർ, സർക്കാർ സ്കൂളിൽ 12-ാം ക്ലാസ്, 10-ാം പഠനം പൂർത്തിയാക്കിയവർ, പെൺകുട്ടികൾ

  • ശ്രദ്ധിക്കാൻ
    15 വർഷത്തിനുള്ളിൽ പിഎം വിദ്യാലക്ഷമിയിലൂടെ വായ്പ എടുത്ത പണം തിരിച്ചടക്കണം. പഠനം പൂർത്തിയായി ഒരു വർഷത്തിന് ശേഷം മുതൽ തിരിച്ചടച്ച് തുടങ്ങിയാൽ മതി.
  • എൻഐആർഎഫ് റാങ്കിം​ഗിലെ ആദ്യ 860 സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ‌
    അം​ഗീകൃത ബാങ്കുകളിൽ നിന്ന് വേണം വായ്പ എടുക്കാൻ.
  • ഡിപ്ലോമ/യുജി/പിജി പഠനകാലയളവിൽ ഒരു തവണമാത്രമേ പദ്ധതിയുടെ അം​ഗീകാരം ലഭിക്കുകയുള്ളൂ. മറ്റെന്തെങ്കിലും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നവർക്ക് അർഹതയില്ല. കനറാ ബാങ്കിനാണ് പദ്ധതിയുടെ ഏകോപന ചുമതല

കേരളത്തിലെ സ്ഥാപനങ്ങൾ
അലീ​ഗഢ് മുസ്ലീം സർവ്വകലാശാലയുടെ മലപ്പുറം സെന്റർ, കൊച്ചി സിഫ്നെറ്റ്, കൊച്ചി സിപെറ്റ്, കേരള കേന്ദ്ര സർവ്വകലാശാല കാസർകോട്, ഐഐഐടി കോട്ടയം, കാലിക്കറ്റ് സർവ്വകലാശാല, കുസാറ്റ്, സിഇടി എൻജിനീയറിം​ഗ് കോളേജ് തിരുവനന്തപുരം, ബ്രണ്ണൻ കോളേജ് തലശ്ശേരി, ​ഗവ. കോളേജ് ആറ്റിങ്ങൽ, ബിഷപ് മൂർ കോളേജ് മാവേലിക്കര, സിഎംഎസ് കോളേജ് കോട്ടയം, എംഎ കോളേജ് കോതമം​ഗലം, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, രാജ​ഗിരി ബിസിനസ് സ്കൂൾ കളമശേരി.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്