PSC Recruitment 2024: എൽ.ഡി. ക്ലാർക്ക് യോഗ്യത വിഷയത്തിൽ മലക്കം മറിഞ്ഞ പി എസ് സിയെ വിമർശിച്ച് സുപ്രീം കോടതി

PSC Recruitment 2024, Supreme Court slams Kerala PSC : വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനായി 2012-ൽ ഇറക്കിയ വിജ്ഞാപനത്തിലെ യോഗ്യതയാണ് പലരും ചോദ്യചെയ്തു നിയമപോരാട്ടത്തിന് ഇറങ്ങിയത്.

PSC Recruitment 2024: എൽ.ഡി. ക്ലാർക്ക് യോഗ്യത വിഷയത്തിൽ മലക്കം മറിഞ്ഞ പി എസ് സിയെ വിമർശിച്ച് സുപ്രീം കോടതി

Reprensental Image (Credits: Freepik)

Published: 

06 Nov 2024 | 09:12 AM

ന്യൂഡൽഹി : എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഒരു വിജ്ഞാപനവും ജോലിയുമാണ് കേരള പി എസ് സി നടത്തുന്ന എൽ ഡി ക്ലർക്ക്. എന്നാൽ കുറച്ചു നാളായി ഉദ്യോ​ഗാർത്ഥികൾ എൽ ഡി സി നിയമനത്തിലെ യോ​ഗ്യത മാനദണ്ഡ വിഷയത്തിൽ ആശയക്കുഴപ്പത്തിലാണ്. ഈ വിഷയത്തിൽ പി എസ് സിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി രം​ഗത്ത് വന്നിരിക്കുകയാണ്.

നിയമനത്തിന് യോഗ്യതനിശ്ചയിക്കുന്നതിൽ പല നിലപാടുകൾ സ്വീകരിച്ച് മലക്കം മറിഞ്ഞതിനാണ് കേരളാ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. മാനദണ്ഡങ്ങളിൽ സ്ഥിരത പാലിക്കാത്ത പി.എസ്.സി.യുടെ നടപടിയാണ് എല്ലാ ആശയക്കുഴപ്പത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പി.എസ്.സി. ഉയർന്ന നിലവാരവും സുതാര്യതയും പാലിക്കണമെന്നും സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്ന നടപടികൾ ഭാവിയിലെങ്കിലും പി.എസ്.സി.യിൽ നിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ALSO READ – ജർമനിയിൽ പഠിക്കാൻ പോവുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാ

വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനായി 2012-ൽ ഇറക്കിയ വിജ്ഞാപനത്തിലെ യോഗ്യതയാണ് പലരും ചോദ്യചെയ്തു നിയമപോരാട്ടത്തിന് ഇറങ്ങിയത്. ബിരുദത്തിനു പുറമേ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷനിൽ മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് യോ​ഗ്യതയായി പറഞ്ഞിരുന്നു.

എന്നാൽ, സർട്ടിഫിക്കറ്റിന് പകരം ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.) യോഗ്യതയുള്ള 590 പേർ ജോലിയ്ക്ക് അപേക്ഷിച്ചു. തങ്ങൾക്ക് സർട്ടിഫിക്കറ്റ് കോഴ്സിനെക്കാൾ ഉയർന്ന യോഗ്യതയാണുള്ളതെന്നായിരുന്നു അപരുടെ വാദം. എന്നാൽ, വിജ്ഞാപനത്തിലെ യോഗ്യത മാത്രമേ പരിഗണിക്കാനാവൂ എന്നു പറഞ്ഞ് ഇവരുടെ അപേക്ഷകൾ പി.എസ്.സി. തള്ളിയതാണ് പ്രശ്നമായത്.

ഇതിനെതിരേ ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥിഹർജി നൽകിയതോടെ പ്രശ്നത്തിന് കൂടുതൽ ശ്രദ്ധ കിട്ടി. ഇത് പരി​ഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പി.എസ്.സി.ക്കെതിരേ വിധിച്ചു. വിജ്ഞാപനം കൂടുതൽ സുതാര്യമാകണമെന്നും തുല്യമോ അധികമോ ആയ യോഗ്യതയും അംഗീകരിക്കാമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെതിരേ പി.എസ്.സി. നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളി.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്