SECL Apprentice : പത്താം ക്ലാസാണോ യോഗ്യത? എങ്കില്‍ സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡില്‍ അപ്രന്റീസാകാം
SECL Apprentice Notification out : അപേക്ഷകര്‍ എസ്ഇസിഎല്ലിൽ അപേക്ഷിക്കുന്ന അതേ ട്രേഡിലെ മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുകയോ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയിരിക്കുകയോ ചെയ്യരുത്. പ്രായം 18 വയസ്സിൽ കുറയരുത്
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡിൽ (എസ്ഇസിഎല്‍) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമിന് കീഴിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനാണ് അപേക്ഷിക്കാവുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായിരിക്കും പരിശീലനം. ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് കോഴ്‌സിന് 100 സീറ്റുകളുണ്ട്. ഇതില്‍ ജനറല്‍-50, ഒബിസി-13, എസ്‌സി-14, എസ്ടി-23 എന്നിങ്ങനെയാണ് സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത്.
www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. രജിസ്ട്രേഷന് ശേഷം ലോഗിൻ ചെയ്ത് സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
പോർട്ടലിൽ നൽകിയിട്ടുള്ള എല്ലാ വിശദാംശങ്ങളും സർട്ടിഫിക്കറ്റുകളിലെ എൻട്രി പ്രകാരം തന്നെ ആയിരിക്കണം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ട്രേഡിന്റെ ആവശ്യകത അനുസരിച്ച് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.




Read Also : നീറ്റ് യുജി പ്രവേശന പരീക്ഷ 2025: രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം
അപേക്ഷകര്‍ എസ്ഇസിഎല്ലിൽ അപേക്ഷിക്കുന്ന അതേ ട്രേഡിലെ മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുകയോ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയിരിക്കുകയോ ചെയ്യരുത്. പ്രായം 18 വയസ്സിൽ കുറയരുത്. ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പിന് ശേഷം ട്രെയിനികളെ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ ജീവനക്കാരായി നിയമിക്കില്ല. ജോലിക്കായുള്ള അവകാശവാദം ഉന്നയിക്കാനുമാകില്ല.
അപ്രന്റീസുകളുടെ സീറ്റുകൾ കൂട്ടാനോ കുറയ്ക്കാനോ അല്ലെങ്കിൽ മുഴുവൻ അപ്രന്റീസ്ഷിപ്പ് പരിശീലന പരിപാടിയും റദ്ദാക്കാനോ ഉള്ള അവകാശം മാനേജ്‌മെന്റിനുണ്ടായിരിക്കുമെന്നും എസ്ഇസിഎല്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും, ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ 07752- 255059 എന്ന നമ്പറില്‍ ബന്ധപ്പെടാം.