Railway Group D Exam City Slip: റെയിൽവേ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എപ്പോൾ പ്രതീക്ഷിക്കാം: ഡൗൺലോഡ് ചെയ്യേണ്ടത്
Railway Group D Exam 2025:സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും പുറത്തിറക്കിയ ശേഷം, ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അതത് പ്രാദേശിക ആർആർബി വെബ്‌സൈറ്റുകളിൽ നിന്ന് ഗ്രൂപ്പ് പരീക്ഷയ്ക്കുള്ള വിശദ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) 2025-ലേക്കുള്ള ആർആർബി ഗ്രൂപ്പ് ഡി സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും ഉടൻ പുറത്തിറക്കും. ഇവ രണ്ടും പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in-എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2025 നവംബർ 17-നാണ് ആർആർബി ഗ്രൂപ്പ് ഡി വിഭാഗങ്ങളിലുള്ള പരീക്ഷ ആരംഭിക്കുന്നത്. ട്രാക്ക് മെയിന്റനർ ഗ്രേഡ് IV, ഹെൽപ്പർ/അസിസ്റ്റന്റ്, പോയിന്റ്‌സ്മാൻ തുടങ്ങിയ വിവിധ തസ്തികകളിലായി 32,438 ഒഴിവുകൾ നികത്തുന്നതിനായാണ് പരീക്ഷ നടത്തുന്നത്. ഓൺലൈനായാകും പരീക്ഷ. സാധാരണയുള്ള ട്രെൻഡ് അനുസരിച്ച് ഗ്രൂപ്പ് D പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാ തീയതിക്ക് ഏകദേശം നാല് ദിവസം മുമ്പാണ് പുറത്തിറക്കുക.
സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും പുറത്തിറക്കിയ ശേഷം, ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അതത് പ്രാദേശിക ആർആർബി വെബ്‌സൈറ്റുകളിൽ നിന്ന് ഗ്രൂപ്പ് പരീക്ഷയ്ക്കുള്ള വിശദ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. സിറ്റി സ്ലിപ്പിൽ പരീക്ഷാ നഗരം, തീയതി, പരീക്ഷയുടെ സമയം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടും.
Also Read: പഠിച്ചു പക്ഷെ ജോലിയായില്ല…5 ലക്ഷം പേർക്ക് സർക്കാർ തരും സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടതിങ്ങനെ
ഡൗൺലോഡ് ചെയ്യേണ്ട ഘട്ടങ്ങൾ
RRB യുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in സന്ദർശിക്കുക.
“RRB ഗ്രൂപ്പ് ഡി പരീക്ഷാ നഗരവും തീയതിയും” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
തുടർന്ന് നിങ്ങളുടെ പരീക്ഷയുടെ സിറ്റി സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും.
ഭാവി ആവശ്യങ്ങൾക്കായി സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.
ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയിൽ ആകെ 100 മാർക്ക് വീതമുള്ള 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായിരിക്കും (സിബിടി). ഓരോ തെറ്റായ ഉത്തരത്തിനും, ഒരു ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ മൂന്നിലൊന്ന് കുറയ്ക്കും. സിബിടിയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ശാരീരിക കാര്യക്ഷമതാ പരീക്ഷ (പിഇടി) എഴുതണം. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയ്ക്കും ശേഷമാകും നിയമനം.