RRB Recruitment 2026: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; നിരവധി ഒഴിവുകൾ, എപ്പാൾ അപേക്ഷിക്കാം

RRB Group D Recruitment 2026: 18 മുതൽ 33 വയസ് വരെ പ്രായമുള്ള എല്ലാവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. സംഭവരണ വിഭാ​ഗങ്ങൾക്ക് നിയമത്തിനനുസരിച്ച് പ്രായപരിധിയിൽ ഇളുവകൾ ലഭ്യമാകുന്നതാണ്. അപേക്ഷാ ഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

RRB Recruitment 2026: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; നിരവധി ഒഴിവുകൾ, എപ്പാൾ അപേക്ഷിക്കാം

RRB Recruitment

Published: 

08 Jan 2026 | 10:26 AM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ rrbchennai.gov.in, indianrailways.gov.in എന്നിവയിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെയാണ്. വിവിധ തസ്തികകളിലായി 22000 ഒഴിവുകളാണ് ഉള്ളത്.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് ഐടിഐ പാസായിരിക്കണം. 18 മുതൽ 33 വയസ് വരെ പ്രായമുള്ള എല്ലാവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. സംഭവരണ വിഭാ​ഗങ്ങൾക്ക് നിയമത്തിനനുസരിച്ച് പ്രായപരിധിയിൽ ഇളുവകൾ ലഭ്യമാകുന്നതാണ്. അപേക്ഷാ ഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജനുവരി 20 മുതൽക്കെ അപേക്ഷിക്കാൻ സാധിക്കു.

ALSO READ: ബിടെക്ക് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷക്കേണ്ടത് എപ്പോൾ?

അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) 600, അസിസ്റ്റന്റ് (പാലം) 600, ട്രാക്ക് മെയിന്റനർ (ഗ്രൂപ്പ് IV) 11000, അസിസ്റ്റന്റ് (പി-വേ) 300, അസിസ്റ്റന്റ് (ടിആർഡി) 800, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) 200, അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) 500, അസിസ്റ്റന്റ് (ടിഎൽ & എസി) 50, അസിസ്റ്റന്റ് (സി & ഡബ്ല്യു) 1000, പോയിന്റ്സ്മാൻ ബി 5000, അസിസ്റ്റന്റ് (എസ് & ടി) 1500 എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു