RRB NTPC Exam 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയുടെ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എങ്ങനെ അറിയാം? നിങ്ങള്‍ ചെയ്യേണ്ടത്
RRB NTPC Examination Application Status 2025: അപേക്ഷകള്‍ സ്വീകരിച്ചിരിക്കുന്നത് താല്‍ക്കാലികമായി മാത്രമാണ്. നിയമനപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ആ അപേക്ഷ പിന്നീട് നിരസിക്കപ്പെടും
ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് അറിയാന്‍ അവസരം. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതായി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. ആപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ ‘പ്രൊവിഷണലി അക്‌സപ്റ്റഡ് (Provisionally accepted)’, അല്ലെങ്കില്‍ ‘റിജക്ടഡ്’ എന്ന് കാണാന്‍ കഴിയും. റിജക്ടഡ് ആണെങ്കില്‍ അപേക്ഷ എന്തുകൊണ്ട് തള്ളിയെന്ന കാരണവും വ്യക്തമാകും. ”പ്രൊവിഷണലി അക്‌സപ്റ്റഡ്’ ആണെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ മറ്റ് തടസങ്ങള്‍ ഉണ്ടായേക്കില്ല.
ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് അറിയാന്‍
- www.rrbapply.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- തുടര്‍ന്ന് അക്കൗണ്ട് ലോഗിന്‍ ചെയ്യുക
- നിങ്ങളുടെ പ്രൊഫൈലില്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ലഭ്യമാകും.
ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് സംബന്ധിച്ച്, ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും എസ്എംഎസും ഇമെയിലും അയയ്ക്കുമെന്ന് ആര്‍ആര്‍ബിയുടെ നോട്ടിഫിക്കേഷനില്‍ പറയുന്നു. അപേക്ഷകള്‍ സ്വീകരിച്ചിരിക്കുന്നത് താല്‍ക്കാലികമായി മാത്രമാണ്. നിയമനപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ആ അപേക്ഷ പിന്നീട് നിരസിക്കപ്പെടും.
റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം പരിശോധിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും, മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നതെന്നും ആര്‍ആര്‍ബി വ്യക്തമാക്കി.




ഉദ്യോഗാർത്ഥികൾക്കുള്ള ഹെൽപ്പ്‌ഡെസ്‌ക്
- 9592-001-188 & 0172-565-3333
- rrb.help@csc.gov.in
- രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെല്‍പ് ഡെസ്‌ക് സേവനം തേടാം
പരീക്ഷ എന്ന്?
ജൂണ്‍ അഞ്ച് മുതല്‍ 23 വരെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് പരീക്ഷാ നഗരത്തെക്കുറിച്ച് വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശോധിക്കാനാകും. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് ഇ-കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.