RRB NTPC Graduate Level Result 2025: ആർആർബി എൻടിപിസി; ഗ്രാജുവേറ്റ് ലെവൽ പരീക്ഷാം ഫലം ഉടൻ പുറത്തുവരും
RRB NTPC Graduate Level Result Update: ആർആർബി എൻടിപിസി 2025 റിക്രൂട്ട്‌മെന്റിൽ വിവിധ തസ്തികകളിലായി ആകെ 11,558 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫലം പുറത്തുവന്ന ശേഷം അവരവരുടെ പ്രാദേശിക ആർആർബി വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാവുന്നതാണ്.

Rrb Ntpc Graduate Level Result
ആർആർബി എൻടിപിസി 2025 ഗ്രാജുവേറ്റ് ലെവൽ പരീക്ഷാം ഫലം ഉടൻ പുറത്തുവരും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് 1 (CBT 1) ഫലമാണ് പുറത്തുവരുക. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫലം പുറത്തുവന്ന ശേഷം അവരവരുടെ പ്രാദേശിക ആർആർബി വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാവുന്നതാണ്.
ആർആർബി എൻടിപിസി 2025 റിക്രൂട്ട്‌മെന്റിൽ വിവിധ തസ്തികകളിലായി ആകെ 11,558 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. അതിൽ ഗ്രാജുവേറ്റ് ലെവൽ തസ്തികകളിൽ 8,113 ഒഴിവുകളാണ് ഉൾപ്പെടുന്നത്. ഇതിൽ 1,736 ചീഫ് കൊമേഴ്‌സ്യൽ & ടിക്കറ്റ് സൂപ്പർവൈസർമാർ, 994 സ്റ്റേഷൻ മാസ്റ്റർമാർ, 3,144 ഗുഡ്‌സ് ട്രെയിൻ മാനേജർമാർ, 1,507 ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റുമാർ & ടൈപ്പിസ്റ്റുകൾ, 732 സീനിയർ ക്ലാർക്ക് & ടൈപ്പിസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.
കൂടാതെ, 2,022 കൊമേഴ്‌സ്യൽ & ടിക്കറ്റ് ക്ലാർക്ക്, 361 അക്കൗണ്ട്സ് ക്ലാർക്ക് & ടൈപ്പിസ്റ്റുകൾ, 990 ജൂനിയർ ക്ലാർക്ക് & ടൈപ്പിസ്റ്റുകൾ, 72 ട്രെയിൻസ് ക്ലാർക്കുമാർ എന്നിങ്ങനെ 3,445 ബിരുദതല തസ്തികകളുമുണ്ട്. വിദ്യാർത്ഥികൾ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ അറിയിപ്പ് പരിശോധിക്കേണ്ടതാണ്.
ആർആർബി എൻടിപിസി 2025 ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം
നിങ്ങളുടെ പ്രാദേശിക ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ “RRB NTPC ഫലങ്ങൾ 2025 (ഗ്രാജുവേറ്റ് ലെവൽ)” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക.
നിങ്ങളുടെ ഫലങ്ങൾ സ്ക്രീനിൽ കാണുക.
ഭാവി ആവശ്യത്തിനായി ഇവ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.