RRB NTPC Job Vacancy: റെയിൽവേയിൽ വൻ തൊഴിലവസരം; 3,548 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

RRB NTPC Graduate Recruitment 2026: കേന്ദ്ര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മികച്ച അവസരം വിനിയോഗിക്കാം. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്‌സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ ആറ് വരെ അപേക്ഷിക്കാവുന്നതാണ്.

RRB NTPC Job Vacancy: റെയിൽവേയിൽ വൻ തൊഴിലവസരം; 3,548 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

30 Oct 2026 | 10:15 AM

ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ‘നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ്’ വഴി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മികച്ച അവസരം വിനിയോഗിക്കാം. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്‌സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ ആറ് വരെ അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദണാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. ടൈപ്പിസ്റ്റ് തസ്തികകൾക്ക് ഇംഗ്ലീഷ്/ ഹിന്ദി കമ്പ്യൂട്ടർ ടൈപ്പിംഗ് കഴിവ് ഉണ്ടായിരിക്കണം. 18 മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായയിളവ് ലഭിക്കും. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, കമ്പ്യൂട്ടർ ബേസ്ഡ് ടൈപ്പിംഗ് സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും തുടങ്ങിയ പ്രക്രിയയിലൂടെയാണ് നിയമനം.

ALSO READ: ഡിഗ്രി വിദ്യാർഥികൾക്ക് അപ്രൻ്റീസ്ഷിപ്പ്, മാസം 12000-നും മുകളിൽ

മറ്റ് വിവരങ്ങൾ

അപേക്ഷ സമർപ്പിക്കുമ്പോൾ, പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുന്നത്. SC/ ST/ Ex-Servicemen/ തൊഴിൽരഹിതർ/വനിതകൾ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ (UPI) വഴി പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒന്നാം ഘട്ട സിബിടിയിൽ (CBT) നേരിട്ട് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഫീസ് തിരികെ ലഭിക്കുകയുള്ളൂ. ഓൺലൈൻ ഫോമിൽ അപ്‌ലോഡ് ചെയ്യുന്ന ഒപ്പിന്റെയും ഫോട്ടോയുടെയും അളവും സൈസും വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പരിധിയിൽ ആയിരിക്കണം.

RRB NTPC ഗ്രാജ്വേറ്റ് റിക്രൂട്ട്‌മെന്റ് അപേക്ഷിക്കുന്നത് എങ്ങനെ?

  • ആദ്യം തന്നെ RRB-യുടെ ഔദ്യോഗിക അപേക്ഷാ പോർട്ടൽ സന്ദർശിക്കുക.
  • CEN നമ്പർ 06/2026 – NTPC ഗ്രാജ്വേറ്റ് എന്നതിനായുള്ള അപേക്ഷാ ഫോം തുറക്കുക.
  • RRB അക്കൗണ്ട് ഇല്ലെങ്കിൽ, ‘Create an Account’ എന്നത് തിരഞ്ഞെടുക്കുക.
  • 2024, 2025, അല്ലെങ്കിൽ 2026 വർഷങ്ങളിലെ മുൻ RRB CEN-കൾക്കായി അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ അതേ ലോഗിൻ വിവരങ്ങൾ തന്നെ ഉപയോഗിക്കേണ്ടതാണ്.
  • ആവശ്യമായ ഇടങ്ങളിൽ ആധാർ അല്ലെങ്കിൽ ഡിജി ലോക്കർ വഴി തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കുക.
  • വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, വിഭാഗം തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക.
  • അർഹതയുള്ള റെയിൽവേ/പ്രൊഡക്ഷൻ യൂണിറ്റും തസ്തികകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുക.
  • ആവശ്യമായ രേഖകളും വിവരങ്ങളും നിർദ്ദേശ പ്രകാരം പൂരിപ്പിക്കുക.
  • ബാധകമായ പരീക്ഷാ ഫീസ് അടയ്ക്കുക.
  • നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം ഒന്നുകൂടി പരിശോധിക്കുക
  • ഭാവി ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ വിവരങ്ങളും സമർപ്പിച്ച അപേക്ഷയും സൂക്ഷിച്ചുവെക്കുക.

English Summary:

Railway Recruitment Boards (RRBs), under the Ministry of Railways have released the RRB NTPC Graduate Recruitment 2026 notification for 3,548 vacancies in Non-Technical Popular Categories. Eligible graduates can submit the online application 06 November 2026 at 11:59 PM.

Loading...
Unable to load recommendations.
Follow Us
Related Stories
UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി
Degree Students Apprenticeship Programme: ഡിഗ്രി വിദ്യാർഥികൾക്ക് അപ്രൻ്റീസ്ഷിപ്പ്, മാസം 12000-നും മുകളിൽ
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
KSRTC SWIFT Recruitment 2026: കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം