AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB Recruitment: ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ, റെയിൽവേയിൽ അവസരം; എപ്പോൾ അപേക്ഷിക്കാം?

RRB Recruitment 2026: ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ 2025 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അവസരമുള്ളത്. ഓരോ മേഖലയിലും അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി വ്യത്യസ്തമാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

RRB Recruitment: ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ, റെയിൽവേയിൽ അവസരം; എപ്പോൾ അപേക്ഷിക്കാം?
RRB Recruitment Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 20 Dec 2025 11:36 AM

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാനിതാ വീണ്ടും മികച്ചൊരു അവസരം കൂടി. ഐസൊലേറ്റഡ് കാറ്റഗറീസ് റിക്രൂട്ട്‌മെന്റ് – 2026 ന്റെ വിജ്ഞാപനം റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) പ്രസിദ്ധീകരിച്ചു. ലാബ് അസിസ്റ്റന്റ് മുതൽ സയന്റിഫിക് അസിസ്റ്റന്റ് വരെയുള്ള നിരവധി ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് RRB-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 19,900 മുതൽ 44,900 വരെ ശമ്പളമാണ് ലഭിക്കുക. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ 2025 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അവസരമുള്ളത്. അകെ 311 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ -15, ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് & മെറ്റലർജിസ്റ്റ്)- 39, ചീഫ് ലോ അസിസ്റ്റന്റ് -22, ജൂനിയർ ട്രാൻസ്ലേറ്റർ/ഹിന്ദി -202, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ- 24, പബ്ലിക് പ്രോസിക്യൂട്ടർ – 07, സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിംഗ്)-2 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള ഒഴിവുകൾ.

Also Read: നിയമന സാധ്യത അങ്ങേയറ്റം, ശമ്പളത്തിനൊപ്പം വന്‍ ബോണസ് സാധ്യതയും; ബെവ്‌കോയില്‍ ഒഴിവുകള്‍

ഓരോ മേഖലയിലും അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി വ്യത്യസ്തമാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. എന്നാലും അപേക്ഷ സമർപ്പിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18ആണ്. അപേക്ഷാ ഫീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), സ്കിൽ ടെസ്റ്റ് / ട്രാൻസ്ലേഷൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരീക്ഷയും എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഘട്ടങ്ങൾ.

കൂടാതെ നിങ്ങൾ അപേക്ഷിക്കുന്ന ഓരോ വിഭാഗത്തിനും പ്രവൃത്തി പരിചയം ആവശ്യമാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി https://www.rrbcdg.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.