BEVCO LDC Recruitment 2025: നിയമന സാധ്യത അങ്ങേയറ്റം, ശമ്പളത്തിനൊപ്പം വന്‍ ബോണസ് സാധ്യതയും; ബെവ്‌കോയില്‍ ഒഴിവുകള്‍
BEVCO LDC Notification 2025 Important Dates: ബെവ്‌കോ എല്‍ഡിസി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പിഎസ്‌സി തീരുമാനിച്ചു. ഡിസംബര്‍ 30 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുമെന്നാണ് സൂചന
ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍, എല്‍ഡി ടൈപിസ്റ്റ് (വിവിധ വകുപ്പുകള്‍) ഉള്‍പ്പെടെ 56 തസ്തികകളിലേക്കും വിജ്ഞാപനം പുറത്തുവിടും. ഡിസംബര്‍ 30 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുമെന്നാണ് വിവരം.
വളരെയധികം നിയമന സാധ്യതയുള്ള തസ്തികയാണിത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ അപേക്ഷിക്കും. ഒഴിവുകള്‍, ശമ്പള സ്‌കെയില്‍ തുടങ്ങിയവ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാകും. 2021ലാണ് ഇതിന് മുമ്പ് അപേക്ഷ ക്ഷണിച്ചത്. 2024 ഫെബ്രുവരി ആറിനാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. അതുകൊണ്ട് തന്നെ, പുതിയ തസ്തികയിലെ റാങ്ക് ലിസ്റ്റ് 2027 ഫെബ്രുവരിയോടെ പ്രതീക്ഷിച്ചാല്‍ മതി. പരീക്ഷ അടുത്ത വര്‍ഷം നടക്കും.
₹ 9190-15780 ആയിരുന്നു കഴിഞ്ഞ തവണത്തെ ശമ്പള സ്‌കെയില്‍. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബെവ്‌കോ എല്‍ഡിസി തസ്തികയിലേക്ക് അപേക്ഷിക്കാം.
ബോണസും കിട്ടും
മികച്ച ബോണസ് ലഭിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ബെവ്‌കോ. ഈ വര്‍ഷം ഓണത്തിന് റെക്കോഡ് ബോണസ് ആണ് സര്‍ക്കാര്‍ അനുവദിച്ചത്. 1,02,500 രൂപയായിരുന്നു ഇത്തവണത്തെ ബോണസ്. കഴിഞ്ഞ തവണ ഇത് 95,000 രൂപയായിരുന്നു. 2023 ല്‍ 90,000 രൂപയായിരുന്നു ബോണസ്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
വിജ്ഞാപനം പുറത്തുവിട്ടതിന് ശേഷം കേരള പിഎസ്‌സിയുടെ keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലെ നോട്ടിഫിക്കേഷന്‍ സെഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന തസ്തികയായതിനാല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇപ്പോള്‍ ആരംഭിക്കുന്നതാണ് ഉചിതം.