Plus Two Exam Postponed: നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി ഇതാ…
Plus Two Hindi Exam Postponed:സാങ്കേതിക കാരണങ്ങൾ മൂലമാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ പറയുന്നത്.
Kerala Christmas ExamImage Credit source: Social Media
തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങൾ മൂലമാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ പറയുന്നത്. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് തുറക്കുന്ന ജനുവരു അഞ്ചിന് നടത്തും.
അതേസമയം ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് പരീക്ഷ മാറ്റിവെക്കാൻ കാരണം എന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷ ഡിസംബർ 23 ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്തുമസ് അവധി.