Sabarimala Job: ശബരിമലയിൽ താത്കാലിക നിയമനം; ഒഴിവുകൾ എത്ര, അപേക്ഷിക്കേണ്ടത് എങ്ങനെ

Sabarimala Job Vacancy: അപേക്ഷ സമർപ്പിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.

Sabarimala Job: ശബരിമലയിൽ താത്കാലിക നിയമനം; ഒഴിവുകൾ എത്ര, അപേക്ഷിക്കേണ്ടത് എങ്ങനെ

Sabarimala

Published: 

24 Nov 2025 16:38 PM

ശബരിമല 2025 തീർത്ഥാടാന മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുകൾ. ശബരിമല പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ സ്ഥലങ്ങളിലേക്കാണ് നിയമനം നടത്തുക. വിവിധ മേഖലകളിലായി നിലവിൽ 300 ഒഴിവുകളാണ് ശബരിമലിയിലുള്ളത്. സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.‌‌

18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ ഔദ്യോ​ഗിക വെബ്സൈറ്റായ www.travancoredevaswomboard.org എന്നതിൽ ലഭ്യമാണ്. 650 രൂപയാണ് ദിവസ വേതനമായി ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.

അപേക്ഷ സമർപ്പിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ സമർപ്പിക്കുക. വിജ്ഞാപനത്തിൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും പരാമർശിച്ചിട്ടില്ല.

ALSO READ: ആ ലിസ്റ്റിലുള്ളവര്‍ക്ക് കോളടിച്ചു, കെഎസ്ഇബി വക 262 ‘ഫ്രഷ്’ ഒഴിവുകള്‍

ജോലിയുടെ രീതികളെക്കുറിച്ചോ ഉത്തരവാദിത്തങ്ങളോ വിജ്ഞാപനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടില്ല. ശബരിമലയിലെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ വിവിധ ജോലികൾ ദിവസ വേതന അടിസ്ഥാനത്തിൽ നിർവഹിക്കുക എന്നതാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആവശ്യമായ രേഖകൾ

അപേക്ഷകർ അപേക്ഷയോടൊപ്പം ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുക

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ.

അപേക്ഷകൻ ഒരു ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സബ്-ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനിൽ നിന്നുള്ള ഒറിജിനൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.

ഒറിജിനൽ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്.

വയസ്സും മതവും തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

ആധാർ കാർഡിന്റെ പകർപ്പ്.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (അക്കൗണ്ട് നമ്പർ, ഐഎഫ്‌എസ്‌സി കോഡ്, ബാങ്ക്, ബ്രാഞ്ച് നാമം).

മൊബൈൽ/ഫോൺ നമ്പർ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും