SBI Clerk Mains Result 2025: എസ്‌ബിഐ ക്ലർക്ക് മെയിൻസ് ഫലം ഉടൻ; എവിടെ എപ്പോൾ എങ്ങനെ പരിശോധിക്കാം?
SBI Clerk Mains Result 2025 Updates: രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏപ്രിൽ 10, 12 തീയതികളിലാണ് എസ്‌ബിഐ ക്ലാർക്ക് മെയിൻ പരീക്ഷ നടത്തിയത്. 13,735 ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് എസ്ബിഐ പരീക്ഷ നടത്തിയത്. നിലവിൽ ഇതുവരെ ഫല പ്രഖ്യാപന തീയതിയും സമയവും എസ്ബിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ക്ലാർക്ക് 2025 ഫലം ഉടൻ പ്രസിദ്ധീകരിക്കും. ജൂനിയർ അസോസിയേറ്റ്സ് തസ്തികയിലേക്ക് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) മെയിൻ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in ൽ ഫലം പ്രഖ്യാപിച്ചതിന് ശേഷം പരിശോധിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏപ്രിൽ 10, 12 തീയതികളിലാണ് എസ്‌ബിഐ ക്ലാർക്ക് മെയിൻ പരീക്ഷ നടത്തിയത്.
190 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നായിരുന്നു ചോദ്യങ്ങൾ കൂടുതലും. നിങ്ങൾ എഴുതുന്ന ഓരോ തെറ്റായ ഉത്തരത്തിനും, ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ 1/4 ഭാഗം കുറയ്ക്കുന്നതാണ്. നിലവിൽ എസ്‌ബിഐ ഇതുവരെ ഫല പ്രഖ്യാപന തീയതിയും സമയവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നേരത്തെ, ലേ, കാർഗിൽ വാലി (ചണ്ഡീഗഡ് സർക്കിൾ) എന്നിവയുൾപ്പെടെ ലഡാക്ക് യുടിയിലെ എസ്‌ബിഐ ക്ലർക്ക് മെയിൻസ് ഫലങ്ങൾ 2025 ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 13,735 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ നികത്തുന്നതിനാണ് എസ്‌ബിഐ പരീക്ഷ നടത്തിയത്. ഒഴിവുകളിൽ ജനറൽ വിഭാഗത്തിന് 5,870, ഒബിസി വിഭാഗത്തിന് 3,001, എസ്സി വിഭാഗത്തിലേക്ക് 2,118 , എസ്ടി വിഭാഗത്തിൽ 1,385, ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 1,361 ഒഴിവുകളുമാണുള്ളത്.
എസ്‌ബിഐ ക്ലർക്ക് മെയിൻസ് ഫലം 2025: എങ്ങനെ പരിശോധിക്കാം
- sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ, കരിയർ ടാബിൽ ക്ലിക്ക് ചെയ്യുക.
- ജൂനിയർ അസോസിയേറ്റ്സ് ടാബിൽ ക്ലിക്ക് ചെയ്യുക
- മെയിൻസ് പരീക്ഷാ ഫലം എന്ന ലിങ്ക് തുറക്കുക.
- നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
- മെയിൻസ് ഫലം പരിശോധിച്ച് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ അവരുടെ ഫലം പിഡിഎഫ് ഫയലായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.