AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Admission 2025: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്; പ്രവേശനം ഇന്നും നാളെയും; ശ്രദ്ധിക്കേണ്ടത്‌

Kerala Plus One Admission 2025 Process Explained: അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിച്ച സ്‌കൂളുകളിലെ കാറ്റഗറിപ്രകാരമുള്ള അവസാന റാങ്ക് വിവരങ്ങളും ആവശ്യമെങ്കില്‍ പരിശോധിക്കാവുന്നതാണ്‌

Kerala Plus One Admission 2025: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്; പ്രവേശനം ഇന്നും നാളെയും; ശ്രദ്ധിക്കേണ്ടത്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 10 Jun 2025 06:47 AM

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇന്നും നാളെയും (ജൂണ്‍ 10, 11) പ്രവേശനം നേടാം. നാളെ രാവിലെ 10 മുതല്‍ 11ന് വൈകിട്ട് അഞ്ച് മണി വരെയാണ് അഡ്മിഷന്‍ നേടാവുന്നത്. ഇന്നലെയാണ് രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ടത്. hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Candidate Login-SWS ഓപ്ഷനില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടാം അലോട്ട്‌മെന്റ് കാണാനാകും. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിനൊപ്പം എത്തണം. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതമാണ് പ്രവേശനത്തിനെത്തേണ്ടത്.

അഡ്മിഷന് വേണ്ട അലോട്ട്‌മെന്റ് ലെറ്റര്‍ അതത് സ്‌കൂളുകളില്‍ നിന്നും പ്രിന്റെടുത്ത് പ്രവേശനസമയത്ത് നല്‍കും. ഒന്നാം അലോട്ട്‌മെന്റിലൂടെ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് രണ്ടാമതും ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കി സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന ഫീസ് മാത്രം നല്‍കിയാല്‍ മതി. ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ, താല്‍പര്യമുണ്ടെങ്കില്‍ സ്ഥിര പ്രവേശനമോ നേടാം.

എന്നാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിച്ച സ്‌കൂളുകളിലെ കാറ്റഗറിപ്രകാരമുള്ള അവസാന റാങ്ക് വിവരങ്ങളും ആവശ്യമെങ്കില്‍ പരിശോധിക്കാം. ഇതുവരെ അപേക്ഷിക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാം.

Read Also: Kerala Plus One Admission 2025: പ്ലസ് വണ്ണിനും വിഎച്എസ് സിയ്ക്കും ഒരേ അഡ്മിഷൻ നടപടികളാണോ? മാറ്റങ്ങൾ ഇതെല്ലാം

പ്രധാനഘട്ടത്തില്‍ ഓപ്ഷനുകള്‍ നല്‍കാത്തതിനാലും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷകള്‍ നല്‍കാം. പ്രധാനഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷകള്‍ നല്‍കാം. പ്രധാന ഘട്ടത്തില്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാവുന്നതാണ്.