SBI Clerk Waiting List 2025: എസ്‌ബി‌ഐ ക്ലർക്ക് വെയിറ്റിംഗ് ലിസ്റ്റ് പുറത്ത്; എവിടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

SBI Clerk Waiting List 2025: ജൂനിയർ അസോസിയേറ്റ്‌സ് ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്ബിഐ അപേക്ഷ ക്ഷണിച്ചിരുന്നത്. 14,191 ഒഴിവുകളിലേക്കുള്ള 2025 ലെ ക്ലർക്ക് മെയിൻ പരീക്ഷാ ഫലം എസ്‌ബി‌ഐ ജൂൺ 11ന് പ്രസിദ്ധീകരിച്ചിരുന്നു.

SBI Clerk Waiting List 2025: എസ്‌ബി‌ഐ ക്ലർക്ക് വെയിറ്റിംഗ് ലിസ്റ്റ് പുറത്ത്; എവിടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

SBI

Published: 

14 Aug 2025 10:40 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ജൂനിയർ അസോസിയേറ്റ്‌സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ക്ലർക്ക് വിഭാ​ഗം ആദ്യ വെയിറ്റിംഗ് ലിസ്റ്റ് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ അവരുവരുടെ വിശദാംശങ്ങൾ പരിശോധിക്കാം. ജൂനിയർ അസോസിയേറ്റ്‌സ് ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്ബിഐ അപേക്ഷ ക്ഷണിച്ചിരുന്നത്. യോ​ഗ്യരായ ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ പാസാകുകയും രേഖാ പരിശോധന പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

എസ്‌ബി‌ഐ ക്ലർക്ക് വെയിറ്റിംഗ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിച്ച് കരിയർ വിഭാഗത്തിലേക്ക് പോകുക.

“റിക്രൂട്ട്‌മെന്റ് ഫലങ്ങൾ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

“വെയിറ്റിംഗ് ലിസ്റ്റ്” എന്നതിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾ അടങ്ങിയ PDF കാണാം.

റഫറൻസിനായി ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ജൂനിയർ അസോസിയേറ്റ്‌സിനൊപ്പം, ലേ, കാർഗിൽ വാലി എന്നിവ ഉൾക്കൊള്ളുന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായുള്ള വെയിറ്റിംഗ് ലിസ്റ്റ് എസ്‌ബി‌ഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 13 ഉദ്യോ​ഗാർത്ഥികളെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്. 14,191 ഒഴിവുകളിലേക്കുള്ള 2025 ലെ ക്ലർക്ക് മെയിൻ പരീക്ഷാ ഫലം എസ്‌ബി‌ഐ ജൂൺ 11ന് പ്രസിദ്ധീകരിച്ചിരുന്നു.

 

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്