School Holidays: സ്കൂൾ തുറക്കുന്ന ദിവസം തന്നെ അവധി; മൂന്ന് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസില്ല

School Holidays Declared: സംസ്ഥാനത്ത് സ്കൂൾ അവധികൾ പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.

School Holidays: സ്കൂൾ തുറക്കുന്ന ദിവസം തന്നെ അവധി; മൂന്ന് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസില്ല

സ്കൂളവധി

Updated On: 

02 Jun 2025 07:23 AM

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. മഴയും വെള്ളപ്പൊക്കവും പരിഗണിച്ചാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോട്ടയം കുട്ടനാട്ടിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇക്കാര്യം ജില്ലാ കളക്ടർമാർ അറിയിച്ചു. സംസ്ഥാനത്ത് വേനലവധിയ്ക്ക് ശേഷം ഇന്നാണ് സ്കൂളുകൾ തുറക്കുന്നത്.

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്യാമ്പ് അവസാനിക്കുന്നതിൻ്റെ പിറ്റേ ദിവസമാവും പ്രവേശനോത്സവം നടത്തുക. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന മൂന്ന് സ്കൂളുകളിൽ ഇന്ന് തന്നെ പ്രവേശനോത്സവം നടത്തും. ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്‌കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്കൂൾ കോയിപ്പുറം എന്നീ സ്കൂളുകളിലാവും ഇന്ന് പ്രവേശനോത്സവം നടക്കുക. ക്യാമ്പുകളായി പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.

ആലപ്പുഴ ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

Also Read: Kerala School Opening 2025: പ്രതീക്ഷകളുടെ പുതിയ അധ്യയന വർഷം; കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക്, ഇന്ന് പ്രവേശനോത്സവം

പുതിയ അധ്യയന വർഷത്തിൽ നിരവധി മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം മുതൽ ഹൈസ്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമുണ്ടാവും. വെള്ളിയാഴ്ച്ചകളിൽ അധിക ക്ലാസ് ഉണ്ടായിരിക്കില്ല. യുപി സ്കൂളിൽ രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ചകൾ പ്രവൃത്തിദിനമാവും. ക്ലാസ് തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾ പഠിപ്പിക്കും. ഇതിനായി ഒരു മണിക്കൂർ വീതമാണ് മാറ്റിവെക്കുക. ജൂൺ മൂന്ന്, ചൊവ്വാഴ്ച ലഹരിക്കെതിരായ ബോധവത്കരണത്തോടെ ക്ലാസുകൾക്ക് തുടക്കം കുറിയ്ക്കും. വിവിധ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് ഉണ്ടാവുക.

 

 

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ