Shakti Dubey UPSC Topper: അധ്യാപികയിൽ നിന്ന് സിവിൽ സർവീസിലേക്ക്, ഒന്നാം റാങ്കിന് പിന്നിൽ ഏഴ് വ‍ർഷത്തെ കഠിനാധ്വാനം; ആരാണ് ശക്തി ദുബെ ?

Who Is Shakti Dubey: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണ്. അച്ഛൻ പൊലീസ് സേനയിലാണ് ജോലി ചെയ്യുന്നത്, അമ്മ വീട്ടമ്മയും. അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടി.

Shakti Dubey UPSC Topper: അധ്യാപികയിൽ നിന്ന് സിവിൽ സർവീസിലേക്ക്, ഒന്നാം റാങ്കിന് പിന്നിൽ ഏഴ് വ‍ർഷത്തെ കഠിനാധ്വാനം; ആരാണ് ശക്തി ദുബെ ?

ശക്തി ദുബെ

Updated On: 

22 Apr 2025 19:35 PM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ഏപ്രിൽ 22 ന് സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു. 1009 ഉദ്യോഗാർത്ഥികളിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശക്തി ദുബെ ആണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ മിന്നും വിജയം നേടിയ ശക്തി ദുബെയെ പരിചയപ്പെടാം.

ആരാണ് ശക്തി ദുബെ?
യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണ്. അച്ഛൻ പൊലീസ് സേനയിലാണ് ജോലി ചെയ്യുന്നത്, അമ്മ വീട്ടമ്മയും. അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടി. ബിരുദാനന്തര ബിരുദം നേടിയ ശേഷം, ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ മാസ്റ്റർ ഓഫ് സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ശേഷം, ശക്തി ഒരു അധ്യാപികയായി കുറച്ചു കാലം ജോലി ചെയ്തു. 2018 ൽ, എം.എസ്‌സി. പൂർത്തിയാക്കിയതിനുശേഷം, യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയ്ക്ക് (സി.എസ്.ഇ) തയ്യാറെടുക്കാൻ ശക്തി തീരുമാനിക്കുകയായിരുന്നു. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസുമാണ് ഓപ്ഷണൽ വിഷയങ്ങളായി ശക്തി തിരഞ്ഞെടുത്തത്. ഏഴ് വർഷത്തെ കഠിനാധ്വാനമാണ് ശക്തിയുടെ വിജയത്തിന്റെ അടിസ്ഥാനം.

ALSO READ: സിവിൽ സർവീസ് പരീക്ഷാഫലം പുറത്ത്‌, ഒന്നാമത് യുപി സ്വദേശി, ആദ്യ 50ല്‍ അഞ്ച്‌ മലയാളികൾ

സിവിൽ സർവീസസ് പരീക്ഷാഫലം

1,009 ഉദ്യോഗാര്‍ത്ഥികളാണ് ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), മറ്റ് ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ സെൻട്രൽ സർവീസുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ. ശക്തി ദുബെ ഒന്നാം റാങ്കും ഹർഷിത ഗോയൽ രണ്ടാം റാങ്കും നേടി. ഡോംഗ്രെ അർചിത് പരാഗാണ് മൂന്നാം സ്ഥാനത്ത്. ആൽഫ്രഡ് തോമസ്, ആർ. മോണിക്ക, പി. പവിത്ര, മാളവിക ജി. നായർ, ജി.പി. നന്ദന എന്നിവരാണ് ആദ്യ 50 ലുള്ള മലയാളികള്‍.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്