School Holiday: കടുവ ഭീതിയില്‍ നാട്; രണ്ട് പഞ്ചായത്തുകള്‍ക്ക് ഇന്ന് അവധി, ആര്‍ക്കെല്ലാം ബാധകം?

Schools Closed Due to Tiger in Wayanad: തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ് പരീക്ഷ ആരംഭിച്ചത് ഡിസംബര്‍ 15നാണ്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ. 23ന് നടക്കുന്ന പരീക്ഷയോടെ സ്‌കൂളുകള്‍ നീണ്ട അവധിക്കാലത്തിലേക്ക് കടക്കും.

School Holiday: കടുവ ഭീതിയില്‍ നാട്; രണ്ട് പഞ്ചായത്തുകള്‍ക്ക് ഇന്ന് അവധി, ആര്‍ക്കെല്ലാം ബാധകം?

പ്രതീകാത്മക ചിത്രം

Published: 

16 Dec 2025 06:05 AM

കല്‍പറ്റ: കടുവ ഭീതിയില്‍ വയനാട്. ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. ഇതേതുടര്‍ന്ന് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ക്ക് ഇന്ന് (ഡിസംബര്‍ 16 ചൊവ്വ) അവധി. വാര്‍ഡുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കടുവയെ കണ്ടെതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

ജില്ലയിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് അവധി. പനമരം പഞ്ചായത്തിലെ 6,7,8,14,15 എന്നീ വാര്‍ഡുകള്‍ക്കും, കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ അംഗനവാടികള്‍ക്കും, മദ്രസകള്‍ക്കും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി ജില്ല കളക്ടര്‍ ഡിആര്‍ മേഘശ്രീ പറഞ്ഞു.

ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ് പരീക്ഷ ആരംഭിച്ചത് ഡിസംബര്‍ 15നാണ്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ. 23ന് നടക്കുന്ന പരീക്ഷയോടെ സ്‌കൂളുകള്‍ നീണ്ട അവധിക്കാലത്തിലേക്ക് കടക്കും. 10 ദിവസത്തെ അവധിയ്ക്ക് പകരം ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് 12 ദിവസത്തെ അവധിയാണ്. ജനുവരി അഞ്ചിനാണ് വീണ്ടും സ്‌കൂളുകള്‍ ആരംഭിക്കുന്നത്.

Also Read: Kerala Christmas Exam: ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം; സ്കൂൾ അടയ്ക്കുന്നത് എന്ന്?

എല്‍പി വിഭാഗം പരീക്ഷകള്‍ ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്നു. ശനിയാഴ്ചകളിലും പരീക്ഷകള്‍ നടത്തുന്നുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ സ്‌കൂളുകള്‍ തുറന്നതിന് ശേഷവും ഉണ്ടാകും. ജനുവരി രണ്ടിന് മന്നം ജയന്തി അവധി, പിന്നീട് വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇത്തവണ 12 ദിവസത്തെ അവധി പ്രഖ്യാപിച്ചത്.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്