Tips for Placements: എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കൊരു പ്ലേസ്മെന്റ് ഗൈഡ്, ഈസിയായി തയ്യാറെടുക്കാം ഇനി
Guide for Final-Year Engineering Students: തിരഞ്ഞെടുത്ത മേഖലയിൽ പ്രോജക്ടുകൾ വളരെ അത്യാവശ്യമാണ്. പ്രോജക്ടുകൾ ഇല്ലെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ ഔട്ട് ആകാനുള്ള സാധ്യതയും കൂടുതലാണ്.
തിരുവനന്തപുരം: എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികൾക്ക് ഇനി വരുന്നത് പ്ലേസ്മെന്റ് കാലമാണ്. പഠനകാലത്തിന് ശേഷം ജോലിയിൽ പ്രവേശിക്കേണ്ടിവരുന്ന ഒരു ഫ്രഷറിനു നേരിടേണ്ടിവരുന്ന എല്ലാ ആശങ്കകളും പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാകും. മറികടക്കാൻ ചില തയ്യാറെടുപ്പുകൾ നടത്താം.
റെസ്യുമേ
ഒരു ജോലിയിൽ പ്രവേശിക്കാനായി ഏറ്റവും ആദ്യം തയ്യാറാക്കേണ്ടത് റെസ്യൂമേയാണ്. ഇത് നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നു. നിയമനപ്രക്രിയകൾ കൈകാര്യം ചെയ്യാൻ തൊഴിലുടമകൾ ഉപയോഗിക്കുന്ന ആദ്യ രേഖയും ഇതുതന്നെ. ഒട്ടേറെ റെസ്യുമേയുമായി ടെമ്പ്ലേറ്റുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഇത് തയ്യാറാക്കുമ്പോൾ അമിതമായി സ്കിൽഡ് വിഭാഗത്തിൽ വെള്ളം ചേർക്കരുത്. ആത്മവിശ്വാസം ഉള്ളത് മാത്രം ചേർക്കുക. ജാക്ക്സ് റെസ്യുമേ ഏറ്റവും അധികം ശുപാർശ ചെയ്യപ്പെടുന്ന ഫോർമാറ്റുകളിൽ ഒന്നാണ്.
പ്രൊഫൈലുകൾ
നല്ലതും പ്രൊഫഷണൽ രീതിയിലുള്ളതുമായ ഒരു പ്രൊഫൈൽ നിലനിർത്തുന്നത് റിക്രൂട്ടർമാർക്കു മുന്നിൽ പ്രതിഛായ കൂട്ടുന്നു. ലിൻക്ഡിൻ പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈലുകൾ അപ്ഡേറ്റഡ് ആക്കി വയ്ക്കാൻ ശ്രമിക്കുക. കോഡിങ് പ്രൊഫൈലുകൾ നന്നായി ശ്രദ്ധിച്ച് തയ്യാറാക്കുക.
പോർട്ട് ഫോളിയോ
റെസ്യുമേ പബ്ലിക് പ്രൊഫൈലുകൾ എന്നിവയ്ക്ക് സമാനമാണ് പോർട്ട്ഫോളിയോ എങ്കിലും ഇതൊരു പ്ലസ് ആണ്. നിങ്ങൾ ഒരു ഫ്രണ്ട് എൻഡ് ഡെവലപ്പറോ വെബ് ഡിസൈനർ ആണെങ്കിൽ നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ഇടമാണിത്. അതിനാൽ ഇത് നന്നായി ശ്രദ്ധിച്ചു തയ്യാറാക്കുക.
സാങ്കേതികത
തിരഞ്ഞെടുത്ത മേഖലയിൽ പ്രോജക്ടുകൾ വളരെ അത്യാവശ്യമാണ്. പ്രോജക്ടുകൾ ഇല്ലെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ ഔട്ട് ആകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ നല്ല പ്രോജക്ടുകൾക്കു മുൻതൂക്കം നൽകുക. തിയറികൾ അറിവും ലാബ് പരിചയവും മാത്രം ഉണ്ടായിട്ട് കാര്യമില്ല ഇന്റേൺഷിപ്പിലൂടെയോ മറ്റു രീതിയിലൂടെ ഉണ്ടാക്കിയെടുത്ത ജോലി പരിചയം വിദ്യാർത്ഥികൾ ആയിരിക്കുന്ന സമയത്ത് തന്നെ നേടാൻ ശ്രമിക്കുന്നത് ഇന്റർവ്യൂവിൽ തിളങ്ങാൻ സഹായിക്കും. താല്പര്യമുള്ള മേഖലയിൽ വൈദഗ്ധ്യം നേടുന്നതും അതിൽ ആഴത്തിലുള്ള അറിവ് സമ്പാദിക്കുന്നതും എപ്പോഴും ഒരു പ്ലസ് ആണ്.
മറ്റ് ഘടകങ്ങൾ
എല്ലാ ഓഫ്‌ലൈൻ അഭിമുഖങ്ങളിലും പെർഫോമൻസിനൊപ്പം വസ്ത്രധാരണവും ഏറെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലീഷ് പദാവലി മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. നല്ല ഭാഷ എപ്പോഴും നല്ല വ്യക്തിത്വത്തെയും നല്ല പ്രൊഫഷണലിനെയും ചൂണ്ടിക്കാട്ടുന്നതാണ്. അതിനാൽ ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും. അഭിമുഖത്തിന് പരീക്ഷയ്ക്കോ പോകുന്നതിനു മുൻപ് ആ കമ്പനിയെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. കൂടാതെ റോളിനെ കുറിച്ചും ഉത്തരവാദിത്വത്തെ കുറിച്ചും മനസ്സിലാക്കിയിരിക്കുന്നത് ഗുണകരം.