AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025 : കീം സ്കോർ ഏകീകരണം തമിഴ്നാട് മാതൃകയിൽ; കോളടിക്കാൻ പോകുന്നത് ഈ വിദ്യാർഥികൾക്ക്

KEAM Engineering Pharmacy Architecture Rank List 2025 : മാർക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതിനെ തുടർന്നാണ് കീം റാങ്ക് ലിസ്റ്റ് പുറത്ത് വിടുന്നത് നീണ്ട് പോയത്.

KEAM Rank List 2025 : കീം സ്കോർ ഏകീകരണം തമിഴ്നാട് മാതൃകയിൽ; കോളടിക്കാൻ പോകുന്നത് ഈ വിദ്യാർഥികൾക്ക്
Keam Rank List 2025Image Credit source: Sanchit Khanna/HT/ Getty Images
jenish-thomas
Jenish Thomas | Updated On: 30 Jun 2025 18:09 PM

തിരുവനന്തപുരം : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കീം റാങ്ക് പട്ടിക ഉടൻ പ്രഖ്യാപിക്കാൻ തീരുമാനമായിരിക്കുകയാണ്. ഇന്ന് ചേർന്ന് പ്രത്യേക മന്ത്രിസഭ യോഗത്തിൽ പ്ലസ് ടു പരീക്ഷയിലെ മാർക്കും കീ സ്കോറും തമ്മിലുള്ള ഏകീകരണത്തിനുള്ള മാനദണ്ഡത്തിന് അനുമതി നൽകിയതോടെയാണ് റാങ്ക് പട്ടിക ഉടൻ പ്രഖ്യാപിക്കാൻ തീരുമാനമായത്. പ്രവേശന പരീക്ഷ കമ്മീഷ്ണർ മുന്നോട്ടവെച്ച തമിഴ്നാട് മോഡൽ ഫോർമുലയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇത് കൂടുതൽ ഗുണം ചെയ്യുക കേരള സിലബസിൽ പഠിച്ച് വിദ്യാർഥികൾക്കാണ്. എന്നാൽ റാങ്ക് പട്ടികയ്ക്കായി വിദ്യാർഥികൾ അൽപം കൂടി കാത്തിരിക്കണം.

കോളടിച്ചത് സ്റ്റേറ്റ് സിലബസിലെ കുട്ടികൾക്ക്

പ്രാദേശിക വിദ്യാഭ്യാസ സിലബിസിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ ഓഫീസ് അറിയിക്കുന്നത്. കഴിഞ്ഞ വർഷം റാങ്ക് പട്ടികയിൽ സിബിഎസ്ഇ ഐ എസ് സി വിദ്യാർഥികൾക്കായിരുന്നു കീം റാങ്ക് മുൻതൂക്കം ലഭിച്ചിരുന്നത്. മികച്ച കീം സ്കോർ ഉണ്ടായിട്ടും കേരള സിലബസിലുള്ള വിദ്യാർഥികൾ റാങ്ക് പട്ടികയിൽ താഴേക്ക് പോയി. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പരീക്ഷ കമ്മീഷ്ണർ പുതിയ ഫോർമുല മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുകയായിരുന്നു.

മാർക്ക് ഏകീകരണം എങ്ങനെ?

കീം പരീക്ഷയ്ക്ക് നേടിയ സ്കോറും പ്ലസു ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പിസിഎം) എന്നീ വിഷയങ്ങൾക്ക് നേടിയ മാർക്കുകൾ ഏകീകരിച്ചാണ് പ്രവേശനം പരീക്ഷ കമ്മീഷ്ണർ കീം റാങ്ക് പട്ടിക പുറപ്പെടുവിക്കുക. സ്റ്റേറ്റ് സിലബസുകാർക്ക് ഈ മൂന്ന് വിഷയങ്ങൾക്കുള്ള ആകെ മാർക്ക് സിബിഎസ്ഇ ഐ എസ് സി പരീക്ഷ എഴുതിയ വിദ്യാർഥികളെക്കാൾ കൂടുതലാണ്. അതിനാൽ സിബിഎസ്ഇ, ഐ എസ് സി വിദ്യാർഥികളുടെ മാർക്കുമായി ഏകീകരണം (നോർമലൈസേഷൻ) നടത്തും. ഇവയ്ക്ക് പുറമെ ഏകീകരണത്തിന് മറ്റ് മാനദണ്ഡങ്ങളുമുണ്ട്. അവയെല്ലാം പരിഗണിച്ചാകും അന്തിമ റാങ്ക് പട്ടിക പുറപ്പെടുവിക്കുക.

ALSO READ : KEAM Rank List 2025: ആ തലവേദന ഒഴിഞ്ഞു, ഒപ്പം വലിയ ആശ്വാസവും; കീം ഫലം ഉടന്‍

കീം റാങ്ക് പട്ടിക എന്ന് പുറത്ത് വിടും?

മാർക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം മാത്രമെ ഇന്ന മന്ത്രിസഭ യോഗത്തിൽ നിശ്ചയിച്ചിട്ടുള്ളൂ. പരീക്ഷ എഴുതിയ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങൾ പുനഃപരിശോധിക്കാനുള്ള അവസാന തീയതി പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ ഓഫീസ് ജൂലൈ മൂന്ന് വരെ നീട്ടുണ്ട്. കൂടാതെ മാർക്ക് ഏകീകരണത്തിനായിട്ടുള്ള മാനദണ്ഡം എങ്ങനെയായിരിക്കണമെന്ന് പ്രവേശന പരീക്ഷ കമ്മീഷ്ണർ അറിയിപ്പ് നൽകേണ്ടതുണ്ട്. ഇവയെല്ലാം പൂർത്തിയാക്കി ജൂലൈ നാലാം തീയതി വെള്ളായഴ്ച റാങ്ക് പുറപ്പെടുവിക്കാനാണ് സാധ്യത.