TTPL Recruitment 2025: ഒന്നിലേറെ തസ്തികകളില്‍ മാനേജരാകാം, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് വിളിക്കുന്നു

Travancore Titanium Products Limited Recruitment 2025: മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കാണ് നിയമനം. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാല് വരെ അപേക്ഷിക്കാം

TTPL Recruitment 2025: ഒന്നിലേറെ തസ്തികകളില്‍ മാനേജരാകാം, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് വിളിക്കുന്നു

പ്രതീകാത്മക ചിത്രം

Published: 

02 Oct 2025 | 07:06 PM

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റ് യൂണിറ്റുകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ കാറ്റഗറികളിലെ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കാണ് നിയമനം. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാല് വരെ അപേക്ഷിക്കാം. എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. 40 വയസു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ തസ്തികയുടെ വിശദാംശങ്ങള്‍ ചുവടെ.

മാനേജര്‍-ടെക്‌നിക്കല്‍

സിവില്‍ എഞ്ചിനീയറിങില്‍ ബി ടെക്ക്. പ്രോജക്ട് എഞ്ചിനീയറായി ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 60,000 രൂപ

ഡെപ്യൂട്ടി മാനേജര്‍-കെമിക്കല്‍

കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.

ഡെപ്യൂട്ടി മാനേജര്‍-ഇലക്ട്രിക്കല്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.

Also Read: Kerala PSC: വീണ്ടും എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്, ഒപ്പം നിരവധി വിജ്ഞാപനങ്ങള്‍; അവസരങ്ങളുടെ പെരുമഴ തീര്‍ത്ത് പിഎസ്‌സി

ഡെപ്യൂട്ടി മാനേജര്‍-ഇന്‍സ്ട്രുമെന്റേഷന്‍

ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഴുവനായും വായിക്കണം. തുടര്‍ന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ