UGC NET December 2025: രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ അടയ്ക്കുന്നു, നെറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് അവസാന അവസരം
UGC NET December 2025 Advisory: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രജിസ്ട്രേഷൻ പോർട്ടൽ നവംബര്‍ ഏഴിന് അടയ്ക്കുമെന്ന് എന്‍ടിഎ അറിയിച്ചു
യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ച് എന്‍ടിഎ. പരീക്ഷയുടെ രജിസ്ട്രേഷൻ പോർട്ടൽ നവംബര്‍ ഏഴിന് അടയ്ക്കുമെന്ന് എന്‍ടിഎ പുറപ്പെടുവിച്ച പുതിയ അപ്‌ഡേറ്റില്‍ വ്യക്തമാക്കി. നവംബര്‍ ഏഴിന് രാത്രി 11.50 വരെ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ലഭ്യമാകും. പ്രോസസ് പൂര്‍ത്തിയാക്കാത്തവര്‍ ഈ സമയപരിധിക്കുള്ളില്‍ അത് ചെയ്യണം. നിശ്ചിത പരീക്ഷാ ഫീസ് അടച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക, ഭാവി ആവശ്യങ്ങള്‍ക്കായി കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു.
ഫീസ് അടച്ചെങ്കില്‍ മാത്രമേ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയതായി കണക്കാക്കൂവെന്നും എന്‍ടിഎ വ്യക്തമാക്കി. ഫീസ് അടയ്ക്കുന്നതിന് മുമ്പ് അപേക്ഷകർ ആപ്ലിക്കേഷനിലെ വിശദാംശങ്ങള്‍ പരിശോധിക്കണം. പിന്നീട് ഇത് തിരുത്താന്‍ അനുവദിക്കില്ല. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അപേക്ഷകർ ഔദ്യോഗിക വെബ്‌സൈറ്റ് (https://ugcnet.nta.nic.in) പതിവായി സന്ദർശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.
യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷ ഡിസംബർ 31 മുതൽ 2026 ജനുവരി 07 വരെ നടത്തുമെന്ന് എന്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി ‘കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സിബിടി)’ ആയിട്ടാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രം എവിടെയാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് എന്‍ടിഎ വെബ്‌സൈറ്റില്‍ പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് ലഭിക്കും.
Also Read: UGC NET 2025: യുജിസി നെറ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍
അപേക്ഷിക്കുന്നത് എങ്ങനെ?
ugcnet.nta.nic.in എന്ന എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ‘യുജിസി നെറ്റ് ഡിസംബര്‍ 2025’ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടത്തു. ആപ്ലിക്കേഷന്‍ ഫോം കൃത്യമായി പൂരിപ്പിക്കണം.
ജനറൽ/അൺറിസർവ്ഡ് വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷാ ഫീസ്. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിന് 600 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 325 രൂപ മതി. കറക്ഷന്‍ വിന്‍ഡോ നവംബര്‍ 10 മുതല്‍ 12 വരെ ലഭിക്കും.