AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET 2025: യുജിസി നെറ്റ് 2025; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?

UGC NET June 2025 City Intimation Slip: ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടുന്നതിനും, പിഎച്ച്ഡി പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്.

UGC NET 2025: യുജിസി നെറ്റ് 2025; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Published: 20 Jun 2025 18:58 PM

ജൂണിൽ നടക്കാനിരിക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 25ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പാണ് പുറത്തുവിട്ടത്. ശേഷിക്കുന്ന പരീക്ഷകൾക്കുള്ള സിറ്റി സ്ലിപ്പുകൾ പിന്നീട് പ്രസിദ്ധീകരിക്കും.

ഈ വർഷം, യുജിസി നെറ്റ് പരീക്ഷ ജൂൺ 25 മുതൽ 29 വരെ നടക്കും. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടുന്നതിനും, പിഎച്ച്ഡി പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്. 85 വിഷയങ്ങളിൽ നടത്തുന്നു ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെയും. പരീക്ഷയുടെ ആകെ ദൈർഘ്യം 3 മണിക്കൂർ (180 മിനിറ്റ്) ആണ്.

എൻടിഎ പ്രസിദ്ധീകരിച്ച സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ പരീക്ഷ കേന്ദ്രം, തീയതി തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുന്നത്. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് എൻ‌ടി‌എ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കുമെന്നാണ് വിവരം. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. പരീക്ഷാ കേന്ദ്രം, റോൾ നമ്പർ, സമയം, ഫോട്ടോ, ഒപ്പ്, തുടങ്ങിയ പ്രധാന വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ALSO READ: ആകാശവാണിയിലും ദൂരദര്‍ശനിലും 25,000 സ്റ്റൈപന്‍ഡോടെ ഇന്റേണ്‍ഷിപ്പ്, തിരുവനന്തപുരത്തും ഒഴിവ്‌

പരീക്ഷാ സിറ്റി സ്ലിപ്പ് എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in എന്നത് സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘UGC NET 2025 സിറ്റി സ്ലിപ്പ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ലോഗിൻ ചെയ്യുക. സിറ്റി സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും
  • തുടരാവശ്യങ്ങൾക്കയി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.