Prasar Bharati Interns: ആകാശവാണിയിലും ദൂരദര്‍ശനിലും 25,000 സ്റ്റൈപന്‍ഡോടെ ഇന്റേണ്‍ഷിപ്പ്, തിരുവനന്തപുരത്തും ഒഴിവ്
Prasar Bharati Technical Intern recruitment 2025: യോഗ്യത, ജോലി തുടങ്ങിയ വിശദാംശങ്ങള്‍ പ്രസാര്‍ഭാരതിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിച്ചതിന് ശേഷം യോഗ്യരെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അയയ്ക്കുക

പ്രസാര്‍ ഭാരതി ടെക്‌നിക്കല്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. സൗത്ത് സോണിലെ ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലാണ് അവസരം. ആകെ 63 ഒഴിവുകളുണ്ട്. ഇതില്‍ ആകാശവാണിയിലും, ദൂരദര്‍ശനിലുമായി ഓരോ ഒഴിവുകള്‍ വീതമുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. അപേക്ഷകര്‍ക്ക് 30 വയസില്‍ കൂടാന്‍ പാടില്ല. 25,000 രൂപ മാസം സ്റ്റൈപന്‍ഡായി ലഭിക്കും. ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, സിവില്‍, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മിനിമം 65 ശതമാനം മാര്‍ക്കുണ്ടാകണം.
ഫലപ്രഖ്യാപനം കാത്തിരിക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റൂഷന്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റോടെ അപേക്ഷിക്കാം. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം യോഗ്യതയ്ക്ക് വേണ്ട മിനിമം മാര്‍ക്കുണ്ടാകണം. റേഡിയോ/ടിവി സ്‌റ്റേഷനുകള്‍, സ്റ്റുഡിയോ, ഒബി വാന്‍സ്, ട്രാന്‍സ്മിഷന്‍ സൈറ്റുകള്‍ എന്നിവിടങ്ങളിലെ ബ്രോഡ്കാസ്റ്റ്-ഐടി എക്യുപ്‌മെന്റുകളുടെ ഇന്‍സ്റ്റാളേഷന്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവയില്‍ അസിസ്റ്റ് ചെയ്യുന്നതാകും ഒരു ജോലി.
ടെക്‌നിക്കല്‍ ഓപ്പറേഷനുകലില്‍ സഹായിക്കുന്നത് ഉള്‍പ്പെടെയുള്ളവയും ഉത്തരവാദിത്തങ്ങളാണ്. യോഗ്യത, ജോലി തുടങ്ങിയ വിശദാംശങ്ങള്‍ പ്രസാര്‍ഭാരതിയുടെ വെബ്‌സൈറ്റില്‍ (prasarbharati.gov.in) നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിച്ചതിന് ശേഷം യോഗ്യരെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അയയ്ക്കുക.




എങ്ങനെ അയയ്ക്കാം?
avedan.prasarbharati.org എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 16നാണ് നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടത്. ഈ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. സപ്പോര്‍ട്ടിങ് ഡോക്യുമെന്റുകളുടെ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പികളും അപേക്ഷയിലുണ്ടാകണം.
അപേക്ഷിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ തടസം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സഹിതം എന്ന വിലാസത്തിലേക്ക് avedanhelpdesk@gmail.com മെയില്‍ അയയ്ക്കാം.