Central Sector Scholarship : ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനായി അപേക്ഷിക്കാം
Central Sector Scholarship details: റെഗുലർ അല്ലാതെ വിദ്യാഭ്യാസം നേടുന്നവർക്കും ഡിപ്ലോമ കോഴ്സിന് ചേർന്നവർക്കും ഇതിന് അപേക്ഷിക്കാൻ കഴിയില്ല. 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് യോഗ്യർ.
ന്യൂഡൽഹി: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്കായി കേന്ദ്ര സർക്കാർ ഒരു സ്കോളർഷിപ്പ് പദ്ധതി ഒരുക്കിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കോളേജ് സർവ്വകലാശാല വിദ്യാർത്ഥികൾക്കായി അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിലാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത്. ഈ അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ആർക്കെല്ലാം അർഹതയുണ്ട്?
കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആണ് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്.
Also read – പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ അസിസ്റ്റന്റായി ജോലി, AAICLAS വിളിക്കുന്നു
റെഗുലർ അല്ലാതെ വിദ്യാഭ്യാസം നേടുന്നവർക്കും ഡിപ്ലോമ കോഴ്സിന് ചേർന്നവർക്കും ഇതിന് അപേക്ഷിക്കാൻ കഴിയില്ല. 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് യോഗ്യർ. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www. Scholarship.gov. in വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒക്ടോബർ 31 വരെയാണ് സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കാൻ കഴിയുക.
കൂടുതൽ വിവരങ്ങൾക്ക് …
ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 947096580 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.