UPSC ESE Mains 2025: യുപിഎസ്‌സി ഇഎസ്ഇ മെയിൻസിൻ്റെ ഷെഡ്യൂൾ പുറത്ത്; പ്രധാന തീയതികൾ പരിശോധിക്കാം
UPSC ESE Mains 2025 Schedule: പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ മെയിൻസ് പരീക്ഷ എഴുതാൻ യോഗ്യതയുണ്ടാകുകയുള്ളൂ. രജിസ്ട്രേഷൻ 2024 ഒക്ടോബർ എട്ടിന് അവസാനിക്കുന്നതാണ്. ഒക്ടോബർ ഒമ്പത് മുതൽ 15 വരെ അപേക്ഷയിൽ തിരുത്തൽ നടത്താൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകും.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ (UPSC) 2025 ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷയുടെ (ESE) മെയിൻസ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ 457 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 10 ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ മെയിൻസ് പരീക്ഷ എഴുതാൻ യോഗ്യതയുണ്ടാകുകയുള്ളൂ. രജിസ്ട്രേഷൻ 2024 ഒക്ടോബർ എട്ടിന് അവസാനിക്കുന്നതാണ്. ഒക്ടോബർ ഒമ്പത് മുതൽ 15 വരെ അപേക്ഷയിൽ തിരുത്തൽ നടത്താൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകും.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ വിഭാഗൾക്ക് ഓഗസ്റ്റ് 10ന് ആദ്യ പേപ്പറിൻ്റെ പരീക്ഷ നടത്തുന്നതാണ്. രാവിലെ ഒമ്പത് മണി 12 വരെയാണ് 300 മാർക്കിൻ്റെ പരീക്ഷ നടക്കുക. ഉച്ചയ്ക്ക് രണ്ടര മുതൽ 5.30 വരെ രണ്ടാമത്തെ പേപ്പറിൻ്റെ പരീക്ഷ നടക്കും. ഇതും 300 മാർക്കിൻ്റെ പരീക്ഷയാണ്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനാണ് പരീക്ഷ. upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ആക്‌സസ് ചെയ്യുന്നതിന് മുമ്പായി അവരുടെ ഒറ്റത്തവണ ചെയ്യേണ്ട രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കേണ്ടതുണ്ട്.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടെ അപേക്ഷാ ഫീസ് 200 രൂപ ആണ്. അതേസമയം സ്ത്രീകൾക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെട്ടവരും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നവർ, 2025 ജനുവരി ഒന്നിന് 21 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായത് 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് 2025 ലെ യുപിഎസ്‌സി ഇഎസ്ഇ മെയിൻസ് പരീക്ഷാ ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഈ ലിങ്കിൽ https://upsc.gov.in/sites/default/files/TT-ESEMain-2025-Engl-020725.pdf ക്ലിക്ക് ചെയ്യാം.