Scholarship: വിദ്യാർത്ഥികളെ തഴഞ്ഞ് കേന്ദ്രസർക്കാർ; മൂന്ന് വർഷമായി ഫെല്ലോഷിപ്പുകളിൽ പലതും നൽകുന്നില്ല

Central Government Fellowship For Students: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുകയിലും കുറവ് വന്നിട്ടുണ്ട്. 2020- 2021-ൽ 5029 കോടി വകയിരുത്തുകയും 4005 കോടി ചെലവഴിക്കുകയും ചെയ്തിരുന്നു.

Scholarship: വിദ്യാർത്ഥികളെ തഴഞ്ഞ് കേന്ദ്രസർക്കാർ; മൂന്ന് വർഷമായി ഫെല്ലോഷിപ്പുകളിൽ പലതും നൽകുന്നില്ല

Representational Image

Updated On: 

30 Nov 2024 | 08:26 AM

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ രം​ഗത്ത് വി​ദ്യാർത്ഥികൾക്ക് നൽകുന്ന ഫെല്ലോഷിപ്പുകളും പഠന സഹായങ്ങളും വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ശാസ്ത്ര വിദ്യാർത്ഥികൾക്ക് നൽകുന്ന ഫെല്ലോഷിപ്പിലാണ് ​ഗണ്യമായ വെട്ടിക്കുറച്ചിൽ പ്രകടമാകുന്നത്. ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്പ്, എസ്ആർഎഫ്- നേരിട്ടുള്ളത്, സിഎസ്ഐആർ യുജിസി നെറ്റ് വഴിയുള്ള ജെആർഎഫ്, ജെആർഎഫ് ​ഗേറ്റ്, റിസർച്ച് അസോസിയേറ്റ്, സിഎസ്ഐആർ- നെഹ്റു സയൻസ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് എന്നിങ്ങനെയുള്ള ഫെല്ലോഷിപ്പുകളാണ് ശാസ്ത്ര വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ നൽകുന്നത്.

കൗൺസിൽ ഫോർ സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) കീഴിൽ 2019- 2020 അധ്യായന വർഷം 5164 വിദ്യാർത്ഥികൾക്കാണ് വിവിധ ഫെല്ലോഷിപ്പുകൾ ലഭിച്ചത്. 2022- 2023 അധ്യായന വർഷം 3211 പേർക്കാണ് ലഭിച്ചതെങ്കിൽ 2024- 2025 വർഷം 3211 പേർക്കും ലഭിച്ചു. എന്നാൽ 2024- 2025 അധ്യായന വർഷം ഇതുവരെ കേന്ദ്രസർക്കാർ സഹായം ലഭിച്ചത് 1997 പേർക്ക് മാത്രമാണ്.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുകയിലും കുറവ് വന്നിട്ടുണ്ട്. 2020- 2021-ൽ 5029 കോടി വകയിരുത്തുകയും 4005 കോടി ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023- 2024 വർഷം ചെലവഴിച്ച തുക 2908.93 കോടിയായി കുറഞ്ഞു. രാജ്യസഭയിൽ ഡോ. വി ശിവദാസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. യുജിസി നെറ്റ് വഴിയുള്ള ജെആർഎഫ് ഫെല്ലോഷിപ്പിൽ കുറവു വരാൻ കാരണമായി പറയുന്നത് 2020- 2021 മുതൽ 2022- 2023 വരെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു തവണ മാത്രമേ പരീക്ഷ നടന്നിട്ടുള്ളൂ എന്നാണ് പറയുന്നത്. എന്നാൽ കോവിഡിന് ശേഷവും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ശ്യാമപ്രസാദ് മുഖർജി ഫെല്ലോഷിപ്പ് കഴിഞ്ഞ മൂന്ന് വർഷമായും നെഹ്റു സയൻസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2020 മുതലും നൽകുന്നില്ല.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ 2021-ൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ഇത് പുനസ്ഥാപിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

ശാസ്ത്ര വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സഹായം

  • ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്പ്
    2019 മുതൽ 2020 വരെ 72 പേർക്ക് നൽകിയിട്ടുണ്ടെങ്കിൽ ഈ വർഷം ഇതുവരെ ആർക്കും നൽകിയിട്ടില്ല.
  • എസ്ആർഎഫ്- നേരിട്ടുള്ളത്
    2019 മുതൽ 2020 വരെ എസ്ആർഎഫ് സഹായം 325 പേർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ വർഷം ഇതുവരെ ആർക്കും നൽകിയിട്ടില്ല.
  • സിഎസ്ഐആർ യുജിസി നെറ്റ് വഴിയുള്ള ജെആർഎഫ്
    4622 പേർക്കാണ് 2019- 20 വർഷം യുജിസി നെറ്റ് ജെആർഎഫ് സഹായം ലഭിച്ചത്. 2024-25-ൽ നവംബർ 20 വരെ 1974 പേർക്കും ലഭിച്ചു.
  • ജെആർഎഫ് ​ഗേറ്റ്
    2019- 20 വരെ 25 പേർക്കും 2024-25 വരെ 23 പേർക്കും ലഭിച്ചു.
  • റിസർച്ച് അസോസിയേറ്റ്
    109 പേർക്കാണ് 2019- 20 വർഷം റിസർച്ച് അസോസിയേറ്റ് സഹായം ലഭിച്ചത്. ഈ അധ്യായന വർഷം ആർക്കും കേന്ദ്ര സഹായം ലഭിച്ചിട്ടില്ല.
  • സിഎസ്ഐആർ- നെഹ്റു സയൻസ് പോസ്റ്റ് ഡോക്ടറൽ റിസർച്ച്
    2019 മുതൽ 2020 വരെ 11 പേർക്കാണ് ലഭിച്ചതെങ്കിൽ 2024 നവംബർ 20 വരെ ആർക്കും ലഭിച്ചിട്ടില്ല.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്