UPSC CGPDTM Examiner Recruitment: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ ഒഴിവ്; ബിരുദധാരികൾക്ക് അപേക്ഷിക്കാം
UPSC CGPDTM Examiner Recruitment 2025: പരീക്ഷ തീയതിയും മറ്റ് വിവരങ്ങളും ഉൾപ്പെടുന്ന പൂർണ്ണ വിജ്ഞാപനം വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (യുപിഎസ് സി-UPSC) ജോലി നേടാൻ അവസരം. സിജിപിഡിടിഎം എക്സാമിനർ (CGPDTM Examiner) തസ്തികയിലേക്കാണ് നിയമനം. 102 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ 13 (ഇന്ന്) മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2026 ജനുവരി ഒന്ന് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം.
21 മുതൽ 35 വയസുവരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 56100 മുതൽ 177500 രൂപ വരെയാണ് ശമ്പളം. ട്രേഡ് മാർക്ക് എക്സാമിനർ (TM) & ജിയോഗ്രാഫിക്കൽ ഐഡന്റിഫിക്കേഷൻസ് (GI) തസ്തികയിലേക്ക് 100 ഒഴിവുകളും ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനർ റിഫോംസ്) തസ്തികയിൽ രണ്ട് ഒഴിവുമാണുള്ളത്.
ALSO READ: എസ്ബിഐ ഇതാ വീണ്ടും അവസരം; വേഗം അപേക്ഷിച്ചോളൂ, വിശദവിവരങ്ങൾ
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1000 രൂപയും, എസ്‌സി / എസ്ടി / പിഎച്ച് വിഭാഗക്കാർക്ക് 500 രൂപയും, സ്ത്രീകൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പേഴ്സണൽ ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം.
പരീക്ഷ തീയതിയും മറ്റ് വിവരങ്ങളും ഉൾപ്പെടുന്ന പൂർണ്ണ വിജ്ഞാപനം വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.