UPSC Admit Card 2025: യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം
UPSC Indian Forest Service Mains Admit Card 2025: മെയിൻസ് പരീക്ഷ ഈ മാസം 16 മുതൽ 23 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5.30 വരെയും രണ്ട് സെക്ഷനായിട്ടാണ് പരീക്ഷ നടക്കുക. പ്രിലിംസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മെയിൻ പരീക്ഷയെഴുതാനുള്ള യോഗ്യത ഉണ്ടാകും.

Upsc Admit Card
യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാര്യം, യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് പരീക്ഷ ഈ മാസം 16 മുതൽ 23 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5.30 വരെയും രണ്ട് സെക്ഷനായിട്ടാണ് പരീക്ഷ നടക്കുക.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ/റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഡിൻ ചെയ്ത ശേഷം മാത്രമെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രിലിംസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മെയിൻ പരീക്ഷയെഴുതാനുള്ള യോഗ്യത ഉണ്ടാകും.
ALSO READ: യുജിസി നെറ്റ് പരീക്ഷയുടെ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്, എന്‍ടിഎയുടെ അറിയിപ്പ്
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ ഇതാ
upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിലെ ‘അഡ്മിറ്റ് കാർഡ്’ ടാബിൽ ക്ലിക്ക് ചെയ്യുക.
‘UPSC യുടെ വിവിധ പരീക്ഷകൾക്കുള്ള ഇ-അഡ്മിറ്റ് കാർഡുകൾ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽക്കുക.
പരീക്ഷാ ദിവസത്തേക്കുള്ള നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
UPSC IFS മെയിൻസ് 2025: പരീക്ഷാ വിശദാംശങ്ങൾ
1. ഇംഗ്ലീഷ് പേപ്പർ: 200 മാർക്ക്
2. പൊതുവിജ്ഞാനം: 300 മാർക്ക്
3. ഓപ്ഷണൽ സബ്ജക്റ്റ് പേപ്പർ 1: 200 മാർക്ക്
4. ഓപ്ഷണൽ സബ്ജക്റ്റ് പേപ്പർ 2: 200 മാർക്ക്
മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിനും ഡോക്കുമെൻ്റ് പരിശോധനയ്ക്കും ശേഷം നിയമനം ലഭിക്കുന്നതായിരിക്കും.