Study In Germany : ജർമനിയിൽ പഠിക്കാൻ പോവുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Study In Germany Consider These Key Factors : ജർമ്മനിയിൽ പഠിക്കാൻ പോവുകയാണെങ്കിൽ അതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുമ്പോൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളാണിത്.

Study In Germany : ജർമനിയിൽ പഠിക്കാൻ പോവുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിദ്യാർത്ഥികൾ (Image Courtesy - Social Media)

Published: 

05 Nov 2024 | 06:40 PM

ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ജർമ്മനി. തുടർച്ചയായ രണ്ടാം വർഷവും ജർമ്മനിയിലെത്തുന്ന വിദേശവിദ്യാർത്ഥികളിൽ ഏറ്റവുമധികം പേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജർമനിയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 15.1 ശതമാനം വർധിച്ചു എന്നാണ് കണക്കുകൾ. ഈ വർഷം 49,483 ഇന്ത്യൻ വിദ്യാർത്ഥികളാണ് ജർമ്മനിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനെടുത്തത്. എന്നാൽ, ജർമ്മനിയിൽ പഠിക്കാൻ പോകുന്നതിന് മുൻപ് ചില കാര്യങ്ങൽ ശ്രദ്ധിക്കണം.

താമസം
ജെർമനിയിലെത്തുമ്പോൾ താമസസൗകര്യം നോക്കുന്നത് ചിലവേറിയതും വെല്ലുവിളി നിറഞ്ഞതുമാണ്. ജർമനിയിലെത്തും മുൻപ് തന്നെ താമസസ്ഥലം ഒരുക്കിയിരിക്കണം. അങ്ങനെയെങ്കിൽ സ്ഥലത്തെത്തുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല.

ഭാഷ
ജർമൻ ഭാഷ പഠിയ്ക്കുന്നത് വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനൊപ്പം ദൈനം ദിന ജീവിതത്തിലും ഗുണകരമാവും. ജർമനിൽ പ്രാഥമിക അറിവെങ്കിലും ഉള്ളത് ആളുകളുമായി ഇടപഴകുന്നതിന് വളരെയേറേ സഹായിക്കും.

കോഴ്സ് അറിയുക
ഏത് കോഴ്സാണ് പഠിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. ആപ്ലിക്കേഷനുകൾ അയക്കേണ്ട അവസാന ദിവസം നേരത്തെ തന്നെ മനസ്സിലാക്കി വെക്കണം. ഇങ്ങനെ കൃത്യമായി ഒരുങ്ങിയാൽ അവസാന സമയത്തെ ഓട്ടം ഒഴിവാക്കാം.

Also Read : Kerala SSLC Exam 2025 : റംസാൻ വൃതം പരി​ഗണിക്കാതെ എസ് എസ് എൽ സി പരീക്ഷാടൈം ടേബിൾ…പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

വീസയും റെസിഡൻസ് പെർമിറ്റും
യൂറോപ്പിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധമായും സ്റ്റുഡൻ്റ് വീസ ഉണ്ടാവണം. ജർമ്മനിയിലെത്തുമ്പോൾ ഇവർ നിർബന്ധമായും ഒരു റെസിഡൻസ് പെർമിറ്റിന് അപേക്ഷിക്കുകയും വേണം. ഇത് രണ്ടും വളരെ അത്യാവശ്യമാണ്.

ആരോഗ്യ ഇൻഷുറൻസ്
ജർമനിയിൽ ജീവിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്കുള്ള പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് ഓപ്ഷനുകൾ രാജ്യത്ത് ഒരുപാടുണ്ട്. ഇതിൽ നിന്ന് പറ്റിയത് ഏതെങ്കിലും തിരഞ്ഞെടുക്കാം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ഇവിടെ കഴിയുക വളരെ ബുദ്ധിമുട്ടാണ്.

സംസ്കാരം മനസ്സിലാക്കുക
രാജ്യത്തിൻ്റെ സംസ്കാരം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കൃത്യതയും സ്വകാര്യതയും ഉൾപ്പെടെ ജർമൻ സംസ്കാരങ്ങൾ മനസ്സിലാക്കിയിട്ട് വേണം ഇവിടെ ജീവിക്കാൻ. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത് വിദ്യാർത്ഥികൾക്ക് വളരെയേറെ ഗുണം ചെയ്യും.

പാർട്ട് ടൈം ജോലി
അത്യാവശ്യ ചിലവുകൾക്കുള്ള പണം കണ്ടെത്താൻ പല വിദ്യാർത്ഥികളും ഇവിടെ പാർട്ട് ടൈം ജോലി ചെയ്യാറുണ്ട്. എന്നാൽ, നമ്മുടെ പഠനത്തിനും കോഴ്സിനും അനുസരിച്ചുള്ള ജോലി കണ്ടെത്താൻ ശ്രമിക്കണം. ജോലിയും പഠനവും തമ്മിലുള്ള ബാലൻസ് നിർണായകമാണ്.

ഇടപഴകൽ
പ്രാദേശികമായി ബന്ധങ്ങളുണ്ടാക്കുകയെന്നത് ഇവിടുത്തെ ജീവിതത്തിൽ ഏറെ സഹാകരമാവും. അതുകൊണ്ട് തന്നെ ആളുകളുമായി ഇടപഴകാനും പരിപാടികളിൽ പങ്കെടുക്കാനും ശ്രമിക്കുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്