Kerala School Holiday: കടുവ ഭീതി; വയനാട്ടിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്‌ടർ
Wayanad School Holiday Today: ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പ്രദേശത്തെ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും ഈ വാർഡുകളിൽ അവധിയായിരുന്നു.

School Holiday
കൽപ്പറ്റ: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും പ്രാദേശിക അവധി (Wayanad School Holiday) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കളക്ടർ ഡി ആർ മേഘശ്രീയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പ്രദേശത്തെ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും ഈ വാർഡുകളിൽ അവധിയായിരുന്നു.
Also Read: കടുവ ഭീതിയില്‍ നാട്; രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
പനമരത്തിനടുത്ത പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ കഴിഞ്ഞ ദിവസം കണ്ടത്. രണ്ട് ദിവസമായി കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമായി നടത്തിവരികയാണ് വനം വകുപ്പ്. കടുവയെ വനത്തിലേക്ക് തുരത്താനായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം. ഇതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പൂർണ ആരോഗ്യവാനായ കടുവയാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്നാണ് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമൻ പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കടുവ വനത്തിന് അകലയല്ലാതെ നിലയുറപ്പിച്ചതിനാലാണ് വനത്തിലേക്ക് തന്നെ തിരികെ കയറ്റാൻ ശ്രമിക്കുന്നത്. എന്നാൽ രാത്രിയോടെ കടുവ ജനവാസ മേഖലയിലേക്ക് നീങ്ങിയതായും വിവരമുണ്ട്.